അമേരിക്കൻ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിൽ അട്ടിമറി വിജയം നേടിയ ഡെമോക്രാറ്റിക് പാർട്ടി കേവല ഭൂരിപക്ഷത്തോടെ സെനറ്റ് ഭരണം ഉറപ്പിച്ചു. ഫലം പ്രഖ്യാപിച്ച 161 യുഎസ് ജനപ്രതിനിധി സഭാ സീറ്റുകളിൽ 102 ഇടങ്ങളിലും ഡെമോക്രാറ്റുകൾ വിജയിച്ചപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിക്ക് 59 സീറ്റുകൾ മാത്രമാണ് നേടാനായത്.
ഡെൊണാൾഡ് ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും പരമ്പരാഗത കോട്ടകളായ ടെക്‌സാസിലും ഒഹായോയിലും ഡെമോക്രാറ്റുകൾ വിജയക്കൊടി പാറിച്ചു. ടെക്‌സാസിൽ ജെയിംസ് തലാർക്കോയും ഒഹായോയിൽ ഷെറോഡ് ബ്രൗണും വിജയം സ്വന്തമാക്കിയതോടെ സെനറ്റിൽ ഡെമോക്രാറ്റുകൾ 15 സീറ്റുകൾ തികച്ചു. ഇതിനുപുറമെ അയോവയിൽ ജോഷ് ട്യൂറക്കും കാൻസസിൽ ആദം ഹാമിൽട്ടണും ഡെമോക്രാറ്റിക് പാർട്ടിക്കായി സീറ്റുകൾ പിടിച്ചെടുത്തു.
സൗത്ത് കരോലിനയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡാർലിൻ ഗ്രഹാമിനെ പരാജയപ്പെടുത്തി 50.6 ശതമാനം വോട്ടുകളോടെ ഡെമോക്രാറ്റുകളുടെ ആനി ആൻഡ്രൂസ് വിജയിച്ചു. അതേസമയം ഒഹായോ ഗവർണർ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിശ്വസ്തനും ഇന്ത്യൻ വംശജനുമായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമി പരാജയപ്പെട്ടു; 50.98 ശതമാനം വോട്ടുകൾ നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ആമി ആക്ടൻ വിജയിച്ചത്.





