ന്യൂയോർക്ക്: ഫ്രാൻസിൽ നടക്കുന്ന അക്രമസംഭവങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്നും, അതിർത്തികൾ അടച്ച് കുടിയേറ്റം അടിയന്തരമായി തടയണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാരീസ് അധികം വൈകാതെ ഒരു മുസ്ലിം നഗരമായി മാറുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
മാക്രോൺ തന്റെ ഉറ്റ സുഹൃത്താണെങ്കിലും കുടിയേറ്റ നയങ്ങളിൽ അദ്ദേഹം വരുത്തുന്നത് ഗുരുതരമായ തെറ്റാണെന്ന് പലതവണ നേരിട്ട് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇറാനെതിരായ യുഎസ് നീക്കങ്ങളാണ് നിലവിലെ ഊർജ്ജ പ്രതിസന്ധിക്ക് വഴിവെച്ചതെന്ന പേരിൽ പ്രചരിക്കുന്ന മാക്രോണിന്റെ വിമർശനം തികച്ചും വ്യാജവാർത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി.





