Malayali Media
World

എച്ച്-1ബി ജീവനക്കാർ 'കരാർ അടിമകൾ'; മൈക്രോസോഫ്റ്റ് അടക്കമുള്ള ഐടി ഭീമന്മാർക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്

09 Oct 20261 views 3 min read
എച്ച്-1ബി ജീവനക്കാർ 'കരാർ അടിമകൾ'; മൈക്രോസോഫ്റ്റ് അടക്കമുള്ള ഐടി ഭീമന്മാർക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
Advertisement

 ഐടി തട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് വിദേശ ജീവനക്കാർക്ക് ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്ന പ്രോഗ്രാമിൽ നിന്ന് മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള ഐടി കമ്പനികളെ ട്രംപ് ഭരണകൂടം സസ്പെൻഡ് ചെയ്തതിന് പിന്നാലെ, എച്ച്-1ബി വിസ ദുരുപയോഗം ചെയ്യുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട് പകരം കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ എത്തിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, ഔട്ട്‌സോഴ്സിങ് സ്ഥാപനങ്ങൾ കൊണ്ടുവരുന്ന വിദേശ പ്രൊഫഷണലുകളെ ചരിത്രത്തിലെ 'കരാർ അടിമകൾ' (indentured servants) എന്ന പദവുമായാണ് ഉപമിച്ചത്.

അമേരിക്കൻ പൗരന്മാർ ചെയ്യുന്ന അതേ ജോലിക്ക് എച്ച്-1ബി വിസയിൽ എത്തുന്നവർക്ക് 20,000 ഡോളർ കുറവാണ് ലഭിക്കുന്നതെന്നും, വിദേശ ഔട്ട്‌സോഴ്സിങ് സ്ഥാപനങ്ങൾ വഴി എത്തുന്നവർക്ക് സമാന തസ്തികയിലുള്ള അമേരിക്കക്കാരേക്കാൾ 48,000 ഡോളർ വരെ വേതനം കുറവാണെന്നും വാൻസ് ചൂണ്ടിക്കാട്ടി. തൊഴിലാളിച്ചെലവ് വെട്ടിക്കുറയ്ക്കാനും ലാഭം കൊയ്യാനുമായി കോർപ്പറേറ്റ് കമ്പനികൾ ഈ സംവിധാനത്തെ ദുരുപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട്, യഥാർത്ഥത്തിൽ രാജ്യത്ത് ഉണ്ടാകാൻ പാടില്ലാത്ത വിദേശ തൊഴിലാളികളെ എത്തിച്ച് വേതനം ഇടിച്ച് കമ്പനികൾ വൻ ലാഭമുണ്ടാക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. മുൻകാലങ്ങളിൽ പരിമിതമായ സ്വാതന്ത്ര്യത്തോടെ ഒരു യജമാനന് കീഴിൽ നിശ്ചിതകാലത്തേക്ക് സേവനം ചെയ്യാൻ ബാധ്യസ്ഥരായിരുന്ന തൊഴിലാളികളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പദമാണ് 'ഇൻഡെഞ്ചർഡ് സെർവന്റ്സ്'. ആധുനിക വിസ സംവിധാനം നിയമപരമായി ഇതിന് തുല്യമല്ലെങ്കിലും, തൊഴിലുടമകളുടെ ചൂഷണത്തെ ചൂണ്ടിക്കാണിക്കാനാണ് വാൻസ് ഈ പദം ഉപയോഗിച്ചത്.

Tags:#യുഎസ് എച്ച്1ബി വിസ#ജെ ഡി വാൻസ് വൈസ് പ്രസിഡന്റ്#മൈക്രോസോഫ്റ്റ് ഗ്രീൻ കാർഡ് വിലക്ക്#ട്രംപ് ഭരണകൂടം വിസ നയം#യുഎസ് ഐടി തൊഴിൽ പ്രതിസന്ധി#എച്ച്1ബി വേതന വ്യത്യാസം#അന്താരാഷ്ട്ര വാർത്തകൾ#JD Vance H1B Visa Indentured Servants#Microsoft Green Card Suspension#Trump Administration IT Outsourcing#US H1B Wage Gap Allegations#US Visa Policy News
Advertisement

Related News

കോക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണം; വിമാന ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പരമോന്നത ധീരതാ പുരസ്കാരം

കോക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണം; വിമാന ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പരമോന്നത ധീരതാ പുരസ്കാരം

മെക്സിക്കോയിൽ ഒരാഴ്ചയ്ക്കിടെ വീണ്ടും ജയിൽ കലാപം; സിനലോവയിൽ സന്ദർശകനടക്കം 10 മരണം, 16 പേർക്ക് പരിക്ക്

മെക്സിക്കോയിൽ ഒരാഴ്ചയ്ക്കിടെ വീണ്ടും ജയിൽ കലാപം; സിനലോവയിൽ സന്ദർശകനടക്കം 10 മരണം, 16 പേർക്ക് പരിക്ക്

റഷ്യൻ ആക്രമണങ്ങളിൽ രണ്ടുദിവസത്തിനിടെ 78 മരണം; യുക്രൈനെ സഹായിക്കാൻ അമേരിക്കയ്ക്ക് താൽപ്പര്യമില്ലെന്ന് വൊളോഡിമിർ സെലെൻസ്‌കി

റഷ്യൻ ആക്രമണങ്ങളിൽ രണ്ടുദിവസത്തിനിടെ 78 മരണം; യുക്രൈനെ സഹായിക്കാൻ അമേരിക്കയ്ക്ക് താൽപ്പര്യമില്ലെന്ന് വൊളോഡിമിർ സെലെൻസ്‌കി

ഉയരം മൂന്ന് ഇഞ്ച് കൂട്ടാൻ 1.5 ലക്ഷം ഡോളറിന്റെ ശസ്ത്രക്രിയ; മകന്റെ കാലുകൾ നീട്ടിവെക്കാൻ സാമ്പത്തിക സഹായം നൽകി പിതാവ്

ഉയരം മൂന്ന് ഇഞ്ച് കൂട്ടാൻ 1.5 ലക്ഷം ഡോളറിന്റെ ശസ്ത്രക്രിയ; മകന്റെ കാലുകൾ നീട്ടിവെക്കാൻ സാമ്പത്തിക സഹായം നൽകി പിതാവ്

ഇറാനിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്തു; രണ്ട് ഇന്ത്യൻ കമ്പനികൾക്കും അഞ്ച് പേർക്കും ഉപരോധമേർപ്പെടുത്തി യുഎസ്

ഇറാനിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്തു; രണ്ട് ഇന്ത്യൻ കമ്പനികൾക്കും അഞ്ച് പേർക്കും ഉപരോധമേർപ്പെടുത്തി യുഎസ്

Comments

Add a Comment

Our Channels