തിരുവനന്തപുരം: എൽ.പി.എസ്.ടി സമരസമിതി നേതാവ് എസ്. വളർമതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശരീരത്തിലെ മഗ്നീഷ്യത്തിന്റെയും സോഡിയത്തിന്റെയും അളവ് കുറഞ്ഞതായി ഡോക്ടർമാർ വ്യക്തമാക്കി; നിരാഹാരം ഇരുപതാം ദിവസത്തിലേക്ക് കടന്നതോടെ ആശുപത്രിയിലും അവർ സമരം തുടരുകയാണ്.
വളർമതി നിരാഹാരം അവസാനിപ്പിക്കാതെ ചികിത്സ നൽകുന്നതിൽ കാര്യമില്ലെന്ന് ജനറൽ ആശുപത്രി ആർ.എം.ഒ വ്യക്തമാക്കി. യു.ഡി.എഫ് സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം 132 ദിവസം പിന്നിട്ടിരിക്കുകയാണ്.





