കാസർഗോഡ്: രാജ്‌മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്ന കർശന ആവശ്യവുമായി കാസർഗോഡ് ഡി.സി.സി രംഗത്തെത്തി. കെ.പി.സി.സി ഭാരവാഹി യോഗത്തിലാണ് ഡി.സി.സി ഭാരവാഹികൾ ഉണ്ണിത്താനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്; കെ.പി.സി.സി നിയന്ത്രിച്ചില്ലെങ്കിൽ പരസ്യ പ്രതികരണത്തിന് നിർബന്ധിതരാകുമെന്നും അതിനുശേഷം ഞങ്ങളോട് ചോദിക്കരുതെന്നും ഡി.സി.സി മുന്നറിയിപ്പ് നൽകി.
രാജ്‌മോഹൻ ഉണ്ണിത്താൻ കാസർഗോട്ടെ കോൺഗ്രസിന് അപമാനമാണെന്നും, അദ്ദേഹത്തെ ഇനിയും ചുമന്നാൽ പാർട്ടി നാറുമെന്നും ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ വിമർശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ സർക്കാരിനെതിരെയും കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, സണ്ണി ജോസഫ് എന്നിവർക്കെതിരെയും രാജ്‌മോഹൻ ഉണ്ണിത്താൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.





