തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 25-കാരിയായ പി.ജി വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ വിനുവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്; അതിക്രമം ചെറുത്ത യുവതി ആശുപത്രിക്ക് പുറത്തേക്ക് ഓടി രക്ഷപ്പെട്ട ശേഷം മറ്റൊരു ഡോക്ടറുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകി.
അതേസമയം, പ്രതിയായ ഡോക്ടർ വിനുവിനെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം നടത്തുകയാണ്.





