Malayali Media
Kerala

കെ.സി. വേണുഗോപാലിനും അടൂർ പ്രകാശിനും മന്ത്രി സണ്ണി ജോസഫിനുമെതിരെ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

Admin User14 Nov 202615 views 3 min read
കെ.സി. വേണുഗോപാലിനും അടൂർ പ്രകാശിനും മന്ത്രി സണ്ണി ജോസഫിനുമെതിരെ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി
Advertisement

തിരുവനന്തപുരം: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, വൈദ്യുതി മന്ത്രി സണ്ണി ജോസഫ് എന്നിവർക്കെതിരെ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി രംഗത്തെത്തി. കേരളത്തിലെ കാര്യങ്ങളിൽ ഇടപെടാൻ കെ.സി. വേണുഗോപാലിന് സമയമില്ലെന്നും, അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന സ്ഥാനമോഹികൾ വേണുഗോപാൽ പോലും അറിയാതെ നടത്തുന്ന പ്രസ്താവനകളാണ് അദ്ദേഹത്തെ വഷളാക്കുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനറാണോ അതോ എൽ.ഡി.എഫ് കൺവീനറാണോ എന്ന് സംശയമുണ്ടെന്നും, യു.ഡി.എഫിനെ ആക്രമിക്കുന്നത് എൽ.ഡി.എഫ് കൺവീനറുടെ ജോലിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിർജീവമായ പ്രതിപക്ഷത്തിന്റെ ആവനാഴിയിലേക്ക് ചില നേതാക്കൾ ആയുധവും ഔഷധവും നൽകുകയാണെന്നും പാർട്ടിക്ക് പുല്ലുവില കൽപ്പിച്ച് ചില കേന്ദ്രങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങുന്നവരുണ്ടെന്നും ഉണ്ണിത്താൻ ആരോപിച്ചു.

മന്ത്രി സണ്ണി ജോസഫിനെതിരെ ഒളിയമ്പെയ്ത എം.പി, യോഗ്യതയുള്ള പലരെയും ഒഴിവാക്കിയാണ് ഇവർക്ക് മന്ത്രിസ്ഥാനം നൽകിയതെന്നും ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കിയാണ് പ്രതികരിക്കേണ്ടതെന്നും ഓർമ്മിപ്പിച്ചു. എല്ലാ മന്ത്രിമാരെയും 'ഗൺ പോയിന്റിൽ' നിർത്താനുള്ള കാര്യങ്ങൾ തന്റെ കൈവശമുണ്ടെന്നും, ആറുമാസം കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ മുഖ്യമന്ത്രിയുടെ പക്കൽ അലാവുദ്ദീന്റെ അത്ഭുതവിളക്കില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, വിമർശിക്കുന്നവർ അതിന് യോഗ്യരാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും കൂട്ടിച്ചേർത്തു.

റിപ്പോർട്ടർ ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Tags:#രാജ്‌മോഹൻ ഉണ്ണിത്താൻ#കെ സി വേണുഗോപാൽ#അടൂർ പ്രകാശ്#സണ്ണി ജോസഫ്#കോൺഗ്രസ് കേരളം#തിരുവനന്തപുരം വാർത്തകൾ#കേരള രാഷ്ട്രീയം#Rajmohan Unnithan MP#KC Venugopal#Adoor Prakash#Minister Sunny Joseph#Kerala Congress Politics#Trivandrum News Malayalam
Advertisement

Related News

പുനർജനി പദ്ധതിയിലെ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതിനെതിരെ കെ.എം. ഷാജഹാൻ ഹൈക്കോടതിയിൽ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

പുനർജനി പദ്ധതിയിലെ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതിനെതിരെ കെ.എം. ഷാജഹാൻ ഹൈക്കോടതിയിൽ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

കോഴഞ്ചേരി പാലം ഉദ്ഘാടനത്തിൽ അബിൻ വർക്കി എം.എൽ.എ വ്യാജപ്രചാരണം നടത്തുന്നു; മാപ്പ് പറയണമെന്ന് മുൻ മന്ത്രി വീണാ ജോർജ്

കോഴഞ്ചേരി പാലം ഉദ്ഘാടനത്തിൽ അബിൻ വർക്കി എം.എൽ.എ വ്യാജപ്രചാരണം നടത്തുന്നു; മാപ്പ് പറയണമെന്ന് മുൻ മന്ത്രി വീണാ ജോർജ്

ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി അക്ഷയ് ഹരീഷിന് യാത്രാരേഖകൾ ലഭിച്ചു; വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി ബിന്ദു കൃഷ്ണ

ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി അക്ഷയ് ഹരീഷിന് യാത്രാരേഖകൾ ലഭിച്ചു; വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി ബിന്ദു കൃഷ്ണ

ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും

ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും

രാജ്‌മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്ന് കാസർഗോഡ് ഡി.സി.സി; പാർട്ടിക്ക് അപമാനമെന്ന് പ്രസിഡന്റ് പി.കെ. ഫൈസൽ

രാജ്‌മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്ന് കാസർഗോഡ് ഡി.സി.സി; പാർട്ടിക്ക് അപമാനമെന്ന് പ്രസിഡന്റ് പി.കെ. ഫൈസൽ

Comments

Add a Comment

Our Channels

കെ.സി. വേണുഗോപാലിനും അടൂർ പ്രകാശിനും മന്ത്രി സണ്ണി ജോസഫിനുമെതിരെ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി | Malayali Media