യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച പരസ്യ വിമർശനങ്ങളിൽ പ്രതികരിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഉന്നയിച്ച വിഷയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ അടൂർ പ്രകാശിനോട് തന്നെ നേരിട്ട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അടൂർ പ്രകാശ് നടത്തിയ പ്രസ്താവനകൾക്ക് മാധ്യമങ്ങളിലൂടെ മറുപടി നൽകുന്നത് മറ്റൊരു പരസ്യപ്രതികരണമായി മാറുമെന്നതിനാലാണ് വിഷയത്തിൽ പ്രതികരിക്കാത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകനാണെന്ന് വ്യക്തമാക്കിയ വേണുഗോപാൽ, എവിടെ എന്ത് സംസാരിക്കണമെന്ന് കോൺഗ്രസ് പ്രസ്ഥാനം തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും ആ അച്ചടക്ക പരിധിക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ അഭിപ്രായപ്രകടനം നടത്തുകയുള്ളൂവെന്നും കൂട്ടിച്ചേർത്തു.





