തിരുവനന്തപുരം: യുഡിഎഫിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നുവെന്ന പ്രചാരണങ്ങളെ പൂർണ്ണമായും തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇത്തരം വിഷയങ്ങൾ വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും, എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉണ്ടാകുന്ന ചെറിയ ഭിന്നതകൾ ഉടൻ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി സണ്ണി ജോസഫും കെഎസ്ഇബിയും ചേർന്ന് വരും ദിവസങ്ങളിൽ തന്നെ രമ്യമായി തീർപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് വോട്ട് ചോർച്ചയ്ക്കെതിരെ ശക്തമായ പോരാട്ടം നടക്കുമ്പോൾ യുഡിഎഫിലെ നിസ്സാര തർക്കങ്ങൾ മാത്രം പെരുപ്പിച്ചു കാട്ടുന്ന മാധ്യമങ്ങളുടെ രീതിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
രാജ്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചാണ് മാധ്യമങ്ങൾ ആശങ്കപ്പെടേണ്ടതെന്ന് പറഞ്ഞ വേണുഗോപാൽ, ഗ്യാനേഷ് കുമാറിനെതിരായ പ്രതിരോധത്തിലും പോരാട്ടങ്ങളിലുമാണ് തന്റെ ഇപ്പോഴത്തെ പൂർണ്ണ ശ്രദ്ധയും ഉത്തരവാദിത്തവുമെന്നും കൂട്ടിച്ചേർത്തു.





