Malayali Media
Kerala

പ്രതിഷേധങ്ങൾ തടഞ്ഞാൽ രാജ്യം മുഴുവൻ ജന്തർ മന്തറാകും; വോട്ടവകാശത്തിന് വേണ്ടിയുള്ള പൗരന്മാരുടെ പോരാട്ടമെന്ന് പ്രകാശ് രാജ്

Admin User08 Nov 20262 views 3 min read
പ്രതിഷേധങ്ങൾ തടഞ്ഞാൽ രാജ്യം മുഴുവൻ ജന്തർ മന്തറാകും; വോട്ടവകാശത്തിന് വേണ്ടിയുള്ള പൗരന്മാരുടെ പോരാട്ടമെന്ന് പ്രകാശ് രാജ്
Advertisement

കൊച്ചി: ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ രാജ്യമാകെ ജന്തർ മന്തറായി മാറുമെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ജന്തർ മന്തറിലെ സമരം തടഞ്ഞാൽ 'ഹർ ഘർ ജന്തർ മന്തർ' എന്ന നിലയിലേക്ക് പ്രതിഷേധം വീടുകളിലേക്ക് പടരുമെന്നും രാജ്യവും തെരുവുകളും ജനങ്ങളുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി

റിപ്പോർട്ടർ ടിവിയുടെ ‘കോഫി വിത്ത് അരുൺ’ എന്ന  പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ഐആർ റദ്ദാക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിജെപി കൊച്ചിയിൽ സംഘടിപ്പിച്ച 'ജന്തർ മന്തർ അറ്റ് കൊച്ചി' പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സിജെപി നടത്തുന്നത് രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും വോട്ടവകാശത്തിന് വേണ്ടിയുള്ള പൗരന്മാരുടെ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ സർക്കാരിനെ തിരഞ്ഞെടുക്കുന്ന വോട്ടവകാശത്തെ ചോദ്യം ചെയ്യുന്നതിനെതിരെ സംസാരിക്കുന്ന യുവാക്കൾ മർദ്ദനത്തിനിരയാവുകയാണെന്നും ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ 'കോക്രോച്ചുകൾ' എന്ന് വിളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്നെ 'ആന്തോളൻ ജീവി' എന്നോ 'ദിമാഗി നക്സൽ' എന്നോ വിളിച്ചാലും രാജ്യത്തിന് വേണ്ടിയുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും.

മതവിശ്വാസത്തോട് വിയോജിപ്പില്ലെന്നും എന്നാൽ അത് രാഷ്ട്രീയ ഉപകരണമാക്കുന്നതാണ് പ്രശ്നമെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. ഭരണകൂടത്തിനെതിരെ വിരൽചൂണ്ടുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയാണ്. ബലാത്സംഗക്കേസ് പ്രതികൾ പുറത്തുനടക്കുമ്പോൾ ഉമർ ഖാലിദ് വിചാരണയില്ലാതെ തടവിൽ കഴിയുന്നത് ഭയം വളർത്താനാണെന്നും ഗൗരി ലങ്കേഷിന്റെ വധവും ഈ ഭയത്തിന്റെ ഭാഗമാണെന്നും പറഞ്ഞ അദ്ദേഹം, ഭയന്ന് മരിക്കാൻ തനിക്ക് താല്പര്യമില്ലെന്നും കുട്ടികളുടെ ഭാവിക്കായി ഇത്തരം ഫാസിസ്റ്റ് നീക്കങ്ങളെ തടയണമെന്നും ആവശ്യപ്പെട്ടു.

Tags:#പ്രകാശ് രാജ്#ജന്തർ മന്തർ അറ്റ് കൊച്ചി#റിപ്പോർട്ടർ ടിവി കോഫി വിത്ത് അരുൺ#എസ്ഐആർ പ്രതിഷേധം#ഗ്യാനേഷ് കുമാർ#സിജെപി വോട്ടവകാശ സമരം#ഉമർ ഖാലിദ്#ഗൗരി ലങ്കേഷ്#Prakash Raj Interview#Jantar Mantar at Kochi#CJP Protest Kerala#Gyanesh Kumar Row#Reporter TV Coffee with Arun#National News Malayalam
Advertisement

Comments

Add a Comment

Our Channels

പ്രതിഷേധങ്ങൾ തടഞ്ഞാൽ രാജ്യം മുഴുവൻ ജന്തർ മന്തറാകും; വോട്ടവകാശത്തിന് വേണ്ടിയുള്ള പൗരന്മാരുടെ പോരാട്ടമെന്ന് പ്രകാശ് രാജ് | Malayali Media