തിരുവനന്തപുരം: നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സംസ്ഥാനത്തെ ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ സാമ്പത്തിക പ്രതിസന്ധി ഒരു തടസ്സമാകില്ലെന്നും ഇതിനായി എത്ര തുക വേണമെങ്കിലും സർക്കാർ മാറ്റിവെക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അറിയിച്ചു.
കേരളത്തെ രാജ്യത്തെ പ്രഥമ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന സമഗ്ര പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളുടെയും കൃത്യമായ വിവരശേഖരണം (ഡാറ്റ) സർക്കാർ നടത്തും.
താൻ രണ്ടാമതും എംഎൽഎയായിരുന്ന കാലത്ത് സെക്രട്ടറിയേറ്റിൽ പോലും ഒരു വീൽചെയർ ഉണ്ടായിരുന്നില്ലെന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ആവശ്യമായ എല്ലാ സാമ്പത്തിക പിന്തുണയും സർക്കാർ നൽകുമെന്നും മാതാപിതാക്കൾ യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.





