Malayali Media
Kerala

ഉച്ചാരണശുദ്ധിയില്ലെന്ന് ആരോപിച്ച് ദളിത് വിദ്യാർഥിയുടെ നാക്ക് വടിപ്പിച്ചു; തിരുവനന്തപുരത്ത് അധ്യാപകന് സസ്പെൻഷൻ

07 Nov 20261 views 3 min read
ഉച്ചാരണശുദ്ധിയില്ലെന്ന് ആരോപിച്ച് ദളിത് വിദ്യാർഥിയുടെ നാക്ക് വടിപ്പിച്ചു; തിരുവനന്തപുരത്ത് അധ്യാപകന് സസ്പെൻഷൻ
Advertisement

തിരുവനന്തപുരം: ഉച്ചാരണത്തിൽ വ്യക്തതയില്ലെന്ന് കുറ്റപ്പെടുത്തി ക്ലാസ് മുറിയിൽ വെച്ച് ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയുടെ നാക്ക് ഈർക്കിൽ കൊണ്ട് വടിപ്പിച്ച സംഭവത്തിൽ തേവലക്കാട് എസ്എൻ യുപി സ്കൂളിലെ അധ്യാപകൻ ആകർഷ് എസ്.എസിനെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെയും സഹപാഠികളുടെയും പരാതിയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. ചൈൽഡ്‌ലൈൻ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് മാനേജ്‌മെന്റ് അധ്യാപകനെതിരെ നടപടിയെടുത്തത്.

ക്ലാസിൽ കുട്ടി സംസാരിച്ച വാക്ക് വ്യക്തമായില്ലെന്ന് പറഞ്ഞ് പരിഹസിച്ച അധ്യാപകൻ, മറ്റൊരു കുട്ടിയെക്കൊണ്ട് ഈർക്കിൽ എടുപ്പിച്ചു കൊണ്ടുവന്ന് പരസ്യമായി നാക്ക് വടിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. അപമാനം മൂലം കുട്ടി സംഭവം ആരോടും വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും ഒപ്പമുണ്ടായിരുന്ന സഹപാഠികൾ വിവരം പ്രഥമാധ്യാപകന്റെയും മറ്റ് അധ്യാപകരുടെയും ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ സ്കൂൾ അധികൃതർ തുടക്കത്തിൽ പരാതി ഗൗരവമായെടുത്തില്ലെന്ന ആരോപണവുമുണ്ട്.

സംഭവം നടന്ന് മാസങ്ങളോളം വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. പിന്നീട് സ്കൂളിലെ ചില ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് വിഷയം പുറത്തറിയുന്നതും ബാലാവകാശ കമ്മീഷന്റെ മുന്നിലേക്ക് എത്തുന്നതും.

Tags:#തിരുവനന്തപുരം സ്കൂൾ#അധ്യാപകന്റെ ക്രൂരത#ദളിത് വിദ്യാർഥി പീഡനം#ആകർഷ് എസ് എസ് സസ്പെൻഷൻ#തേവലക്കാട് എസ് എൻ യുപി സ്കൂൾ#ബാലാവകാശ കമ്മീഷൻ#വിദ്യാഭ്യാസ വകുപ്പ്#ചൈൽഡ്‌ലൈൻ#Trivandrum School Teacher Suspended#Dalit Student Harassment#Thevalakkadu SN UP School#Child Rights Commission Kerala#Kerala News Malayalam
Advertisement

Comments

Add a Comment

Our Channels