Malayali Media
Kerala

വിദേശയാത്രയ്ക്ക് അനുമതി തേടിയ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; ജാമ്യം റദ്ദാക്കുന്നത് പരിഗണനയിലെന്ന് മുന്നറിയിപ്പ്

Admin User07 Nov 20263 views 3 min read
വിദേശയാത്രയ്ക്ക് അനുമതി തേടിയ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; ജാമ്യം റദ്ദാക്കുന്നത് പരിഗണനയിലെന്ന് മുന്നറിയിപ്പ്
Advertisement

കൊച്ചി: യുഎഇയിലേക്ക് ജോലിക്ക് പോകാൻ ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. തച്ചങ്കരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കുന്ന കാര്യം കോടതി പരിഗണിക്കുമെന്നും, ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ച് വ്യക്തമാക്കി. കേസ് തുടർനടപടികൾക്കായി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽവാസം അനുഭവിച്ച കാലയളവിൽ പ്രതി എത്ര ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് നൽകാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ജയിലിലേക്ക് പോയാൽ ആയിരം അസുഖങ്ങൾ പറയുകയും പുറത്തിറങ്ങിയാൽ ദുബായിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രവണതയെ കോടതി വിമർശിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ഒരാൾ വിദേശത്ത് പോയി എങ്ങനെ ജോലി ചെയ്യുമെന്നും കോടതി ആരാഞ്ഞു.

ഷാർജയിലെ ഒരു ജ്വല്ലറി ഗ്രൂപ്പിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ലഭിച്ചെന്നും യഥാസമയം പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരി യാത്രാനുമതി ആവശ്യപ്പെട്ടത്. കേസിൽ സർക്കാർ നിലപാട് വ്യക്തമാക്കാനിരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് കോടതി നാല് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിക്കുകയായിരുന്നു.

Tags:#ടോമിൻ ജെ തച്ചങ്കരി#ഹൈക്കോടതി വിമർശനം#അനധികൃത സ്വത്ത് സമ്പാദനം#കോട്ടയം വിജിലൻസ് കോടതി#ജസ്റ്റിസ് എ ബദറുദീൻ#യുഎഇ യാത്രാനുമതി#ജാമ്യവ്യവസ്ഥ ഇളവ്#Tomin J Thachankary#Kerala High Court#Disproportionate Assets Case#Vigilance Court Kottayam#Kerala Legal News Malayalam
Advertisement

Comments

Add a Comment

Our Channels

വിദേശയാത്രയ്ക്ക് അനുമതി തേടിയ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; ജാമ്യം റദ്ദാക്കുന്നത് പരിഗണനയിലെന്ന് മുന്നറിയിപ്പ് | Malayali Media