Malayali Media
Kerala

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ അതിജീവിച്ച ശ്രുതി വിവാഹിതയായി; വരൻ വയനാട് കളക്ടറേറ്റ് ജീവനക്കാരൻ സന്ദീപ്

Admin User07 Nov 20262 views 3 min read
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ അതിജീവിച്ച ശ്രുതി വിവാഹിതയായി; വരൻ വയനാട് കളക്ടറേറ്റ് ജീവനക്കാരൻ സന്ദീപ്
Advertisement

തൃശൂർ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച ശ്രുതി പുതിയ ജീവിതത്തിലേക്ക് കടന്നു. വയനാട് കളക്ടറേറ്റിലെ ജീവനക്കാരനും മാനന്തവാടി സ്വദേശിയുമായ സന്ദീപ് ഗുരുവായൂരിൽ വെച്ച് ശ്രുതിയെ താലിചാർത്തി. മുൻ മന്ത്രിയും എംഎൽഎയുമായ കെ. രാജൻ ചടങ്ങിൽ മുഖ്യസാന്നിധ്യമായി പങ്കെടുത്തു.

തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് സന്ദീപ് ഒപ്പം ചേർന്നതെന്നും തുടർജീവിതത്തിൽ സന്തോഷമുണ്ടാകാൻ പ്രാർത്ഥിക്കുന്നുവെന്നും ശ്രുതി പറഞ്ഞു. ഇതൊരു പുതിയ തുടക്കമാണെന്നും എല്ലാം ശുഭമാകട്ടെയെന്നും സന്ദീപും പ്രതികരിച്ചു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യവെ, 2024 ജൂലൈ 30-നുണ്ടായ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലാണ് ശ്രുതിക്ക് മാതാപിതാക്കളും സഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പത് പേരെ നഷ്ടമായത്. കോഴിക്കോടായിരുന്നതിനാൽ മാത്രമാണ് ശ്രുതി അന്ന് രക്ഷപ്പെട്ടത്. തുടർന്ന് താങ്ങായി നിന്ന പ്രതിശ്രുത വരൻ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൻ 2024 സെപ്റ്റംബർ 10-നുണ്ടായ വാഹനാപകടത്തിൽ മരണപ്പെടുകയായിരുന്നു; അപകടത്തിൽ ശ്രുതിക്കും സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് സർക്കാർ നൽകിയ ഉറപ്പിൻമേൽ 2024 ഡിസംബർ ഒമ്പതിന് റവന്യൂ വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ശ്രുതി, അവിടെവെച്ചാണ് സന്ദീപിനെ പരിചയപ്പെടുന്നതും വിവാഹത്തിലെത്തുന്നതും.
Tags:#ശ്രുതി വിവാഹം#മുണ്ടക്കൈ ചൂരൽമല ദുരന്തം#വയനാട് ഉരുൾപൊട്ടൽ അതിജീവിത#സന്ദീപ് മാനന്തവാടി#കെ രാജൻ എംഎൽഎ#ഗുരുവായൂർ ക്ഷേത്രം വിവാഹം#റവന്യൂ വകുപ്പ് ജോലി#Shruti Chooralmala Landslide Survivor#Sandeep Wayanad Collectorate#Shruti Marriage Guruvayur#Kerala News Malayalam
Advertisement

Comments

Add a Comment

Our Channels

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ അതിജീവിച്ച ശ്രുതി വിവാഹിതയായി; വരൻ വയനാട് കളക്ടറേറ്റ് ജീവനക്കാരൻ സന്ദീപ് | Malayali Media