Malayali Media
Kerala

വൈദ്യുതി വാങ്ങലിൽ ദുരൂഹതയെന്ന പിണറായി വിജയന്റെ ആരോപണം അടിസ്ഥാനരഹിതം; രേഖകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

Admin User07 Nov 20261 views 3 min read
വൈദ്യുതി വാങ്ങലിൽ ദുരൂഹതയെന്ന പിണറായി വിജയന്റെ ആരോപണം അടിസ്ഥാനരഹിതം; രേഖകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
Advertisement

തിരുവനന്തപുരം: വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളും ദുരൂഹതാ വാദങ്ങളും തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിമാചൽ പ്രദേശ് യൂണിറ്റിന് 12.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന് ഉറപ്പുനൽകിയെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റാണെന്നും അത്തരമൊരു നിർദ്ദേശം കെഎസ്ഇബിക്ക് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന രേഖകൾ പുറത്തുവിടാൻ പിണറായിയെ വെല്ലുവിളിച്ചു.

ഹിമാചൽ പ്രദേശിലെ ബന്ധപ്പെട്ട അധികാരികൾ രേഖാമൂലം അംഗീകരിക്കാത്തപക്ഷം യൂണിറ്റിന് 12.50 രൂപയെന്ന നിരക്ക് സ്ഥിരീകരിച്ചതായി കണക്കാക്കാനാവില്ലെന്നാണ് (12.50/kWh Shall not be treated as confirmed unless expressly accepted in writing by the competent HP authority) 2026 ഒക്ടോബർ 29-ന് മുൻ കെഎസ്ഇബി ചെയർമാൻ ഫയലിൽ കുറിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹിമാചൽ പ്രദേശ് ഒറ്റ നിരക്ക് മാത്രമാണ് മുന്നോട്ടുവെച്ചതെന്നും പഴയ നിരക്കെന്നും പുതിയ നിരക്കെന്നും രണ്ട് ഓഫറുകൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഎൻഎ ഉൽപ്പാദന കമ്പനിയല്ലെന്ന് ആരോപിക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ഇതേ സ്ഥാപനം മുഖേന പലതവണ വൈദ്യുതി വാങ്ങിയതെന്ന് വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവിന് കുറിപ്പ് തയ്യാറാക്കി നൽകിയവർ ഇക്കാര്യം മനപ്പൂർവ്വം മറച്ചുവെച്ച് അദ്ദേഹത്തെ നാണംകെടുത്തുകയാണെന്നും മുൻ സർക്കാർ ജിഎൻഎ വഴി വാങ്ങിയ വൈദ്യുതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Tags:#വൈദ്യുതി വാങ്ങൽ വിവാദം#മുഖ്യമന്ത്രി വി ഡി സതീശൻ#പ്രതിപക്ഷ നേതാവ് പിണറായി വിജയൻ#ഹിമാചൽ വൈദ്യുതി കരാർ#കെഎസ്ഇബി ചെയർമാൻ ഫയൽ#ജിഎൻഎ വൈദ്യുതി ഇടപാട്#തിരുവനന്തപുരം വാർത്തകൾ#Kerala Power Purchase Scam#CM VD Satheesan#Pinarayi Vijayan Opposition#KSEB Himachal Pradesh Tariff#GNA Electricity Deal#Kerala Politics Malayalam News
Advertisement

Comments

Add a Comment

Our Channels

വൈദ്യുതി വാങ്ങലിൽ ദുരൂഹതയെന്ന പിണറായി വിജയന്റെ ആരോപണം അടിസ്ഥാനരഹിതം; രേഖകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ | Malayali Media