Malayali Media
Kerala

കൃഷി വകുപ്പിന്റെ 'കതിർ' പദ്ധതി ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ; 500 സ്‌കൂളുകളിൽ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുന്നു

Admin User07 Nov 20261 views 3 min read
കൃഷി വകുപ്പിന്റെ 'കതിർ' പദ്ധതി ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ; 500 സ്‌കൂളുകളിൽ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുന്നു
Advertisement

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'കതിർ' പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാലിനെ തിരഞ്ഞെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ കതിർ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പദ്ധതി വലിയൊരു മുന്നേറ്റമായി മാറട്ടെയെന്ന് ആശംസിച്ച മോഹൻലാൽ, കൃഷിയിൽ പങ്കാളികളാകുന്ന വിദ്യാർത്ഥികൾക്ക് വെയ്റ്റേജ് മാർക്ക് നൽകാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് ചൂണ്ടിക്കാട്ടി. കൃഷിയാകണം കുട്ടികളുടെ ലഹരിയെന്നും ഡിജിറ്റൽ സ്ക്രീനുകളിൽ നിന്ന് മാറി മണ്ണിലിറങ്ങി പ്രവർത്തിക്കാൻ അവർ തയ്യാറാകണമെന്നും പറഞ്ഞ അദ്ദേഹം, ഓരോ കുട്ടിയും ഇന്ന് തന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങണമെന്ന് നിർദ്ദേശിച്ചു.

തന്റെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായി പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ പൂർണ്ണ പിന്തുണയും കതിർ പദ്ധതിക്ക് മോഹൻലാൽ വാഗ്ദാനം ചെയ്തു.

Tags:#കതിർ പദ്ധതി#മോഹൻലാൽ ബ്രാൻഡ് അംബാസഡർ#കൃഷി വകുപ്പ് കേരളം#സ്കൂൾ കാർഷിക ക്ലബ്ബുകൾ#വിശ്വശാന്തി ഫൗണ്ടേഷൻ#വിദ്യാർത്ഥികൾക്ക് വെയ്റ്റേജ് മാർക്ക്#Kathir Project Kerala#Mohanlal Brand Ambassador Kathir#Agriculture Department School Farming#Kerala Education News Malayalam
Advertisement

Comments

Add a Comment

Our Channels