കൊച്ചി: ബലാത്സംഗക്കേസ് പ്രതിയായ ഡോക്ടർ ജോൺസൺ വർഗീസിന്റെ മൊബൈൽ ഫോണിൽ നിന്ന് 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. സംഭവത്തിന് പിന്നാലെ ഇയാളെ ആശുപത്രിയിൽ നിന്ന് പുറത്താക്കിയതായി ആസ്റ്റർ മെഡിസിറ്റി അധികൃതർ വ്യക്തമാക്കി. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
പരാതിക്കാരി പോലീസിൽ ഹാജരാക്കിയ ഡോക്ടറുടെ ഫോൺ ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. മദ്യം നൽകി പീഡിപ്പിച്ച ശേഷം മൊബൈലിൽ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നായിരുന്നു യുവതിയുടെ മൊഴി. സംഭവത്തിൽ കൂടുതൽ പരാതികൾ ലഭിക്കുന്നതിന് അനുസരിച്ച് തുടർകേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു.
യുവ ഡോക്ടറെ ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ച പരാതിയിലാണ് കടവന്ത്ര പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാൽ ഈ സംഭവം അന്വേഷിക്കുന്നതിനിടെയാണ് ഡോക്ടർ നടത്തിയ ലൈംഗിക അതിക്രമങ്ങളുടെയും ബലാത്സംഗത്തിന്റെയും വിവരങ്ങൾ പുറത്തുവന്നത്.





