പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ അതിക്രമം കാണിച്ച കേസിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പോലീസ് പ്രതിചേർത്തു. കേസിന്റെ വിശദമായ റിപ്പോർട്ട് നാളെ അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും.
പോലീസ് വാഹനം തടഞ്ഞുനിർത്തി പ്രതിയെയും പോലീസുകാരെയും ആക്രമിച്ചതിനാണ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ നടപടി സ്വീകരിച്ചത്. നേരത്തെ തന്നെ ഇവരെ പ്രതിചേർക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. കേസിൽ ഫെനി നൈനാൻ അടക്കമുള്ള മറ്റ് പ്രതികളെയും ഉൾപ്പെടുത്തും.
സംഭവത്തിൽ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.





