തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിന്റെ ചോദ്യങ്ങൾക്ക് മൂല്യനിർണ്ണയം നടത്താതിരുന്നത് സാങ്കേതിക പിഴവല്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ഡെമോ മൂല്യനിർണ്ണയം നടത്തിയാണ് അന്വേഷണസംഘം കുറ്റകൃത്യം സ്ഥിരീകരിച്ചത്. മൂല്യനിർണ്ണയത്തിൽ സാങ്കേതിക പിഴവ് മാത്രമാണ് സംഭവിച്ചതെന്നായിരുന്നു പിഎസ്‌സി ചെയർമാൻ അടക്കമുള്ളവർ നേരത്തെ മുന്നോട്ടുവെച്ച പ്രധാന വാദം.
കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരി തന്റെ മുൻ മൊഴി അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിച്ചു. വിഷയത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ പിഎസ്‌സി അംഗങ്ങളെ വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല.





