തിരുവനന്തപുരം: വർക്കലയിൽ കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ കൊല്ലപ്പെട്ട സുബിനയുടെ ഭർത്താവ് ഷാജനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സുബിനയുടെ ശരീരത്തിൽ ആറോളം വെട്ടേറ്റ പാടുകളുണ്ടെന്നും കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിലേക്ക് നയിച്ചതെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.





