കോഴിക്കോട്: ബേപ്പൂർ തുറമുഖത്ത് ചരക്കുനീക്കത്തിനിടെ ക്രെയിൻ തകർന്നു വീണു. ഇന്ന് രാവിലെ ഒൻപത് മണിയോടെയുണ്ടായ അപകടത്തിൽ സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അന്ത്രോത്ത്-കവരത്തി ദ്വീപുകളിലേക്ക് പുറപ്പെടാനിരുന്ന 'സർക്കാർ' എന്ന ഉരുവിൽ സാധനങ്ങൾ കയറ്റുന്നതിനിടെയാണ് ക്രെയിൻ പൊട്ടിവീണത്. യന്ത്രത്തിന്റെ പഴക്കവും കൃത്യമായ അറ്റകുറ്റപ്പണിയില്ലാത്തതുമാണ് തകർച്ചയ്ക്ക് വഴിവെച്ചതെന്ന് തുറമുഖ തൊഴിലാളികൾ ആരോപിച്ചു.





