Malayali Media
Kerala

ക്ലിഫ് ഹൗസിലെ ഒരുകോടിയുടെ നവീകരണ ഉത്തരവ് റദ്ദാക്കി; പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി

03 Nov 20261 views 3 min read
ക്ലിഫ് ഹൗസിലെ ഒരുകോടിയുടെ നവീകരണ ഉത്തരവ് റദ്ദാക്കി; പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു കോടി രൂപ ചെലവിൽ അറ്റകുറ്റപ്പണികൾ നടത്താൻ നൽകിയ ഭരണാനുമതി പൊതുമരാമത്ത് വകുപ്പ് റദ്ദാക്കി. ഉത്തരവ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും വിഷയത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ക്ലിഫ് ഹൗസിൽ അനാവശ്യമായ മോടിപിടിപ്പിക്കലുകളോ നിർമ്മാണങ്ങളോ പാടില്ലെന്നും കഴിഞ്ഞ സർക്കാരിന്റെ എസ്റ്റിമേറ്റുകൾ പ്രകാരമുള്ള നവീകരണങ്ങൾ ഒഴിവാക്കി അത്യന്താപേക്ഷിതമായ കാര്യങ്ങൾ മാത്രം ചെയ്താൽ മതിയെന്നും സർക്കാർ അധികാരമേറ്റപ്പോൾ തന്നെ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നതാണ്. ഈ നിർദ്ദേശം അവഗണിച്ചാണ് ലക്ഷങ്ങളുടെ തുകയടങ്ങിയ പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.

അതേസമയം, 2022-ൽ തയ്യാറാക്കിയ സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ച് ഉത്തരവിറക്കിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

Tags:#ക്ലിഫ് ഹൗസ് നവീകരണം#ഒരു കോടി അറ്റകുറ്റപ്പണി റദ്ദാക്കി#പൊതുമരാമത്ത് വകുപ്പ് ഉത്തരവ്#മുഖ്യമന്ത്രിയുടെ വസതി#പിണറായി വിജയൻ അതൃപ്തി#Cliff House Renovation Cancelled#PWD Kerala Cliff House 1 Crore#Chief Minister Official Residence#Kerala PWD Secretary Report#Kerala Politics News Malayalam
Advertisement

Related News

ഡിവൈഎസ്പി റാങ്ക് ലിസ്റ്റ് വിവാദം: എസ്എഫ്ഐ മുൻ നേതാവ് ഒന്നാമതെത്തിയതിൽ ക്രമക്കേടില്ലെന്ന് പിഎസ്‌സി

ഡിവൈഎസ്പി റാങ്ക് ലിസ്റ്റ് വിവാദം: എസ്എഫ്ഐ മുൻ നേതാവ് ഒന്നാമതെത്തിയതിൽ ക്രമക്കേടില്ലെന്ന് പിഎസ്‌സി

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ വീണ്ടും പോലീസ് കേസ്; സമരസമിതി സെക്രട്ടറി വളർമതി ഒന്നാം പ്രതി

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ വീണ്ടും പോലീസ് കേസ്; സമരസമിതി സെക്രട്ടറി വളർമതി ഒന്നാം പ്രതി

ശ്രീകാര്യം അഭിറാം വധക്കേസ്: ഒരാൾ കൂടി കസ്റ്റഡിയിൽ; കൃത്യം നടക്കുമ്പോൾ ഉമറും സ്ഥലത്തുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരണം

ശ്രീകാര്യം അഭിറാം വധക്കേസ്: ഒരാൾ കൂടി കസ്റ്റഡിയിൽ; കൃത്യം നടക്കുമ്പോൾ ഉമറും സ്ഥലത്തുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരണം

വീണാ ജോർജിനെതിരായ കരിങ്കൊടി സമരം: കെഎസ്‌യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

വീണാ ജോർജിനെതിരായ കരിങ്കൊടി സമരം: കെഎസ്‌യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

ബേപ്പൂർ തുറമുഖത്ത് ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ തകർന്നു വീണു; തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ബേപ്പൂർ തുറമുഖത്ത് ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ തകർന്നു വീണു; തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

Comments

Add a Comment

Our Channels