Malayali Media
Kerala

നഫീസത്തുൽ മിസ്രിയക്കെതിരായ വ്യാജ പ്രചാരണം: ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി എം.വി. ഗോവിന്ദൻ

Admin User03 Nov 20261 views 3 min read
നഫീസത്തുൽ മിസ്രിയക്കെതിരായ വ്യാജ പ്രചാരണം: ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി എം.വി. ഗോവിന്ദൻ
Advertisement

തിരുവനന്തപുരം: മഹാരാജാസ് കോളേജ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ നഫീസത്തുൽ മിസ്രിയക്കെതിരെ സംസാരിച്ചുവെന്ന പേരിൽ വ്യാജ പോസ്റ്റുകൾ നിർമ്മിച്ച് പ്രചരിപ്പിച്ചവർക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. നഫീസത്തുൽ മിസ്രിയ മുൻ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകയാണെന്നും എസ്ഡിപിഐ പശ്ചാത്തലവും തീവ്രനിലപാടുകളുമുള്ള ആളാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞതായാണ് ഇയാളുടെ പേരിൽ വ്യാജമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

ഫേസ്ബുക്ക് കുറിപ്പ്

ശ്രീജ അജി, അഫ്സൽ ചെമ്മാട്, വാഹിദ് താഴകത്ത്, മജീദ് തെയ്യാല, എം.കെ. മുരളീധരൻ മുരളീധരൻ, മുരളീധരൻ കൊടനാട്, ഹാരിസ് ബാബു പി.എം. എന്നീ ഏഴ് ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി സമർപ്പിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വ്യാജപോസ്റ്റുകള്‍ സൃഷ്ടിച്ച്‌ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കി. മഹാരാജാസ്‌ കോളേജില്‍ നടന്ന പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കിയ നഫീസത്തുല്‍ മിസ്രിയയ്‌ക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി സംസാരിച്ചു എന്ന പേരിലായിരുന്നു വ്യാജപ്രചരണം നടത്തിയത്‌. നഫീസത്തുല്‍ മിസ്രിയ എസ്‌.ഡി.പി.ഐ പശ്ചാത്തലത്തില്‍ ഉള്ളയാളാണെന്നും മുന്‍ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകയാണെന്നും തീവ്രനിലപാടുള്ള ആളാണെന്നും പറഞ്ഞെന്നായിരുന്നു വ്യാജപ്രചരണം. കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ വിഷയം ഉന്നയിച്ച്‌ ഉജ്വലമായ സമരത്തിന്‌ നേതൃത്വം നല്‍കിയവരാണ്‌ മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍. ഈ വിദ്യാര്‍ത്ഥികളെ അപമാനിക്കാനാണ്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ പുറത്തിറക്കി പ്രചരിപ്പിച്ചത്‌.

ശ്രീജ അജി, അഫ്‌സല്‍ ചെമ്മാട്‌, വാഹിദ്‌ താഴകത്ത്‌, മജീദ്‌ തെയ്യാല, എം കെ മുരളീധരന്‍ മുരളീധരന്‍, മുരളീധരന്‍ കൊടനാട്‌, ഹാരിസ്‌ ബാബു പി എം എന്നീ ഫേസ്‌ബുക്ക്‌ ഐഡികള്‍ക്ക്‌ എതിരെയാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. വ്യാജ പോസ്റ്റര്‍ നിര്‍മ്മിച്ച്‌ പ്രചരിപ്പിച്ച്‌ സമൂഹത്തില്‍ സ്‌പര്‍ദ്ധയും കലാപ ആഹ്വാനവും വെറുപ്പും സൃഷ്ടിക്കാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ ഭാരതീയ ന്യായസംഹിത 196 വകുപ്പ്‌ പ്രകാരവും കെ.പി ആക്ട്‌ 120 (0) പ്രകാരവും കേസെടുത്ത്‌ നടപടികള്‍ സ്വീകരിക്കണം എന്നാണ്‌ ആവശ്യപ്പെട്ടത്‌. പരാതിക്കൊപ്പം പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ലിങ്കുകളും പൊലീസിന്‌ കൈമാറിയിട്ടുണ്ട്‌.

എസ്‌.എഫ്‌.ഐയെയും സി.പി.ഐ.എമ്മിനെയും ദുര്‍ബലപ്പെടുത്താന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ്‌ വ്യാജപ്രചരണങ്ങളെ എതിരാളികള്‍ ആശ്രയിക്കുന്നത്. കോണ്‍ഗ്രസും, ലീഗും, ബി.ജെ.പിയും മത്സരിച്ചാണ്‌ ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങളുടെ മുന്നില്‍ ഇടതുപക്ഷം മുട്ടുമടക്കില്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും രാഷ്ട്രീയമായും നിയമപരമായും ശക്തിയായി നേരിടും.

Tags:#എം വി ഗോവിന്ദൻ പരാതി#നഫീസത്തുൽ മിസ്രിയ#മഹാരാജാസ് കോളേജ് പ്രതിഷേധം#ഡിജിപിക്ക് പരാതി#വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ#സിപിഐഎം സംസ്ഥാന സെക്രട്ടറി#MV Govindan Fake Post Complaint#Nafeesathul Misriya Maharajas College#Kerala Police Cyber Complaint#CPIM Kerala News#Cyber Cell Kerala Malayalam
Advertisement

Related News

ഡിവൈഎസ്പി റാങ്ക് ലിസ്റ്റ് വിവാദം: എസ്എഫ്ഐ മുൻ നേതാവ് ഒന്നാമതെത്തിയതിൽ ക്രമക്കേടില്ലെന്ന് പിഎസ്‌സി

ഡിവൈഎസ്പി റാങ്ക് ലിസ്റ്റ് വിവാദം: എസ്എഫ്ഐ മുൻ നേതാവ് ഒന്നാമതെത്തിയതിൽ ക്രമക്കേടില്ലെന്ന് പിഎസ്‌സി

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ വീണ്ടും പോലീസ് കേസ്; സമരസമിതി സെക്രട്ടറി വളർമതി ഒന്നാം പ്രതി

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ വീണ്ടും പോലീസ് കേസ്; സമരസമിതി സെക്രട്ടറി വളർമതി ഒന്നാം പ്രതി

ശ്രീകാര്യം അഭിറാം വധക്കേസ്: ഒരാൾ കൂടി കസ്റ്റഡിയിൽ; കൃത്യം നടക്കുമ്പോൾ ഉമറും സ്ഥലത്തുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരണം

ശ്രീകാര്യം അഭിറാം വധക്കേസ്: ഒരാൾ കൂടി കസ്റ്റഡിയിൽ; കൃത്യം നടക്കുമ്പോൾ ഉമറും സ്ഥലത്തുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരണം

വീണാ ജോർജിനെതിരായ കരിങ്കൊടി സമരം: കെഎസ്‌യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

വീണാ ജോർജിനെതിരായ കരിങ്കൊടി സമരം: കെഎസ്‌യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

ബേപ്പൂർ തുറമുഖത്ത് ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ തകർന്നു വീണു; തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ബേപ്പൂർ തുറമുഖത്ത് ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ തകർന്നു വീണു; തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

Comments

Add a Comment

Our Channels