മാസപ്പടി കേസിൽ പിണറായി വിജയനെതിരെയുള്ള സർക്കാർ നിലപാടിനെ വിമർശിച്ചുകൊണ്ട് കെ. സുധാകരൻ നടത്തിയ 'ആണുങ്ങളുടെ സർക്കാർ' എന്ന പരാമർശത്തെ തിരുത്തി കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ. ഈ സർക്കാരിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമുണ്ടെന്നും, ഇത്തരം പ്രയോഗങ്ങൾ പൊതുവേദികളിൽ നേതാക്കൾ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇവിടെയുള്ളത് ആണുങ്ങളുടെ സർക്കാരാണെങ്കിൽ മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കൃത്യമായ നടപടിയുണ്ടാകുമായിരുന്നുവെന്നും, എന്നാൽ അത്തരമൊരു സർക്കാർ നിലവിൽ ഇവിടെയുണ്ടോ എന്ന് തനിക്കറിയില്ലെന്നുമായിരുന്നു കെ. സുധാകരന്റെ രൂക്ഷവിമർശനം.





