തിരുവനന്തപുരം: കോവളത്ത് പതിനാറുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ ഡ്രീംസ് സ്പായുടെ ബിനാമിയായി പ്രവർത്തിച്ച കോർപ്പറേഷൻ ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ഉള്ളൂർ സെക്ഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപിനെയാണ് കോവളം പോലീസ് കസ്റ്റഡിയിലെടുത്തത്.
അനുരൂപിന്റെ സുഹൃത്താണ് സ്ഥാപനം നടത്തിയിരുന്നതെങ്കിലും, സ്പായിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം മുഴുവൻ എത്തിയിരുന്നത് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പിടിയിലായ പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് കോവളം പോലീസ് അറിയിച്ചു.





