പാലക്കാട്: സിപിഐഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് വിജിലൻസിന് പരാതി. പട്ടാമ്പി സ്വദേശി വി. മുസ്തഫയാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിച്ചത്.
ചിറ്റൂരിലെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ ബിനാമി പേരുകളിലും വ്യാജ മേൽവിലാസങ്ങളിലും അനധികൃതമായി പണം നിക്ഷേപിച്ച സംഭവങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
ചിറ്റൂർ താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചിറ്റൂർ താലൂക്ക് പ്രവാസി ക്ഷേമസഹകരണ സംഘം, പാലക്കാട് ജില്ലാ എൻജിനീയറിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നീ മൂന്ന് സ്ഥാപനങ്ങളിൽ വ്യാജ പേരുകളിൽ നിക്ഷേപങ്ങൾ നടത്തിയതായാണ് പരാതിക്കാരൻ ഉന്നയിച്ചിരിക്കുന്നത്.





