സിഎംആർഎൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പങ്കുവെച്ച റീൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ മെറ്റ അപ്‌ലോഡ് ചെയ്ത് 17 മിനിറ്റുകൾക്കകം നീക്കം ചെയ്ത നടപടിയിൽ പ്രതിഷേധവുമായി കോതമംഗലത്തെ യൂത്ത് കോൺഗ്രസ് നേതാവ് എൽദോസ് എൻ. ഡാനിയൽ. വിമർശനങ്ങളെ നേരിടേണ്ടത് നിശ്ശബ്ദത കൊണ്ടല്ല മറിച്ച് കൃത്യമായ മറുപടി കൊണ്ടാണെന്നും, കേരളം ഭരിക്കുന്നത് പിണറായി 3.0 അല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
ഔദ്യോഗികതലത്തിലുള്ള റിപ്പോർട്ടിംഗോ ഇടപെടലോ കൂടാതെ ഇത്രയും വേഗത്തിൽ ഒരു ഉള്ളടക്കം പിൻവലിക്കപ്പെടാൻ സാധിക്കുമോ എന്ന സംശയത്തിന് സർക്കാർ വ്യക്തമായ മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകൂടത്തെ ചോദ്യം ചെയ്യാനും സർക്കാരിന്റെ പോരായ്മകൾ വിമർശിക്കാനും ഉള്ളത് ജനാധിപത്യപരമായ അവകാശമാണെന്നും, അത്തരം ശബ്ദങ്ങളെ അടിച്ചമർത്താനും നിശ്ശബ്ദമാക്കാനുമുള്ള ശ്രമങ്ങൾ ഒരുനിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും എൽദോസ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റ് :
വെറും 17 മിനിറ്റ്!.എന്റെ ഒരു രാഷ്ട്രീയ വിമർശന റീൽ Meta നീക്കം ചെയ്തു!
ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക റിപ്പോർട്ടിംഗോ ഇടപെടലോ ഇല്ലാതെ ഇത്ര വേഗത്തിൽ ഒരു കണ്ടന്റ് നീക്കം ചെയ്യപ്പെട്ടതാണോ? സംശയങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്.വിമർശനങ്ങളോട് ഈ സർക്കാരിന് അസഹിഷ്ണുത പാടില്ല!
അധികാരത്തെ ചോദ്യം ചെയ്യുന്നതും സർക്കാരിനെ വിമർശിക്കുന്നതും ജനാധിപത്യ അവകാശങ്ങളാണ്. അതിനെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല.
പിണറായി 3.0 അല്ല കേരളം ഭരിക്കുന്നത്!വിമർശനങ്ങളെ നേരിടേണ്ടത് മറുപടി കൊണ്ടാണ്, നിശ്ശബ്ദത കൊണ്ടല്ല!





