കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന മൊഴി നൽകിയത് അവരുടെ നിർദേശപ്രകാരമാണെന്നും ഗൺമാൻ അഭിലാഷ്. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നിലാണ് ഗൺമാന്റെ ഈ നിർണായക വെളിപ്പെടുത്തൽ.
സംഭവം നടന്ന സമയത്ത് വീണ പറഞ്ഞതനുസരിച്ചാണ് റെയിൽവേ പോലീസിന് മൊഴി നൽകിയതെന്ന് അഭിലാഷ് വ്യക്തമാക്കി. ഈ മുൻ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരുന്നത്.
അന്വേഷണത്തിൽ തെറ്റായ മൊഴി നൽകിയതായി വ്യക്തമായ സാഹചര്യത്തിൽ, ഗൺമാൻ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്ത് എസ്.ഐ.ടി ഡിജിപിക്ക് റിപ്പോർട്ട് കൈമാറും.





