തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്ന വ്യക്തിക്ക് പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നുണ്ടെന്ന ഒളിയമ്പുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ലക്ഷ്യമിട്ടായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. എന്നാൽ ആ അണിയറ വ്യക്തി ആരാണെന്ന് ഇപ്പോൾ വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ആണുങ്ങളുടെ സർക്കാർ' എന്ന കെ. സുധാകരന്റെ പരാമർശത്തെയും കെ. മുരളീധരൻ പരിഹസിച്ചു. അങ്ങനെ സംശയമുള്ളവർക്ക് ഇവിടെ വന്ന് പരിശോധിച്ചു നോക്കാവുന്നതാണെന്നായിരുന്നു സുധാകരനെതിരെയുള്ള അദ്ദേഹത്തിന്റെ മറുപടി.





