പിണറായി വിജയനെതിരായ സിഎംആർഎൽ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് നൂറ് ശതമാനം ശരിയാണെന്ന് കെ. മുരളീധരൻ ന്യായീകരിച്ചു. കേന്ദ്ര ഏജൻസിയായ ഇഡിയുടെ ഇടപെടലുകളിൽ ദേശീയതലത്തിൽ കോൺഗ്രസിന് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇഡി എന്തെങ്കിലും ഒരു കേസ് കൊണ്ടുവരുമ്പോഴേക്കും ഉടൻ ചാർജ് ചെയ്യാൻ കഴിയില്ലെന്നും രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു നിയമവും കേരളത്തിൽ മറ്റൊന്നുമായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാഥമിക അന്വേഷണം നടത്താതെ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന തീരുമാനം കൂട്ടായാണ് എടുത്തതെന്നും, പിന്നീട് ഹൈക്കോടതി നിർദേശിച്ചതുകൊണ്ടാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
പാർട്ടിയെ നയിക്കുന്ന സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തന്നെ ഇഡി ആവശ്യപ്പെടുമ്പോഴേക്കും എടുത്തുചാടി നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.





