Malayali Media
Kerala

നെടുമ്പാശ്ശേരി വാഹനാപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് അടക്കം നാലുപേരുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി

Admin User17 Oct 20263 views 3 min read
നെടുമ്പാശ്ശേരി വാഹനാപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് അടക്കം നാലുപേരുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി
Advertisement

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷകൾ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. നാല് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ, പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.

പ്രതികൾക്കെതിരെ ചുമത്തിയ കുറ്റകരമായ നരഹത്യ നിലനിൽക്കില്ലെന്നും പ്രായക്കുറവ് പരിഗണിക്കണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും, 19 വയസ്സുള്ള പ്രതികൾ തങ്ങൾ ചെയ്ത കുറ്റത്തിന്റെ ഭവിഷ്യത്ത് തിരിച്ചറിയാൻ ബോധമുള്ളവരാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കൂടാതെ, അനുവദനീയമായ പരിധിയായ 30 മില്ലിഗ്രാമിന് പകരം സുഹൈലിന്റെ ശരീരത്തിൽ 150 മില്ലിഗ്രാമിലധികം മദ്യം അടങ്ങിയിരുന്നതായി വ്യക്തമാക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സുഹൈൽ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന സാക്ഷിമൊഴികൾ ശരിവെക്കുന്നതായിരുന്നു ഈ റിപ്പോർട്ട്.

അപകടം നടന്ന ദിവസം ഉച്ചയ്ക്ക് വൈറ്റിലയിലെ ബാറിൽ നിന്നാണ് സുഹൈലും രണ്ടാം പ്രതി നിനവും മദ്യപാനം തുടങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് വൈകുന്നേരം പാലാരിവട്ടത്തെ ബാറിലും നെടുമ്പാശ്ശേരിയിലെ ആഡംബര ഹോട്ടലിലും എത്തി പുലർച്ചെ വരെയും ഇരുവരും മദ്യപിച്ചിരുന്നതായി വ്യക്തമായതോടെ, പരമാവധി തെളിവുകൾ സമാഹരിച്ചാണ് പ്രതികൾക്ക് ജാമ്യം നിഷേധിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചത്.

Tags:#നെടുമ്പാശ്ശേരി വാഹനാപകടം#സുഹൈൽ സജീവ് ജാമ്യാപേക്ഷ#അങ്കമാലി മജിസ്ട്രേറ്റ് കോടതി#നരഹത്യാ കേസ് കേരള#മദ്യപിച്ച് വാഹനാപകടം നെടുമ്പാശ്ശേരി#നിനവ് ജോയൽ അമീൻ#കൊച്ചി വാർത്തകൾ#ക്രൈം വാർത്തകൾ മലയാളം#Nedumbassery Car Crash Bail Rejected#Suhail Sajeev Bail Plea#Angamaly Magistrate Court#Drunk Driving Nedumbassery Accident#Kochi Crime News
Advertisement

Related News

കിഫ്ബി ക്രമക്കേടുകളിൽ ഉടൻ വിജിലൻസ് അന്വേഷണം; പാർട്ടിക്കാരുടെ ഭൂമിക്ക് നൽകിയത് അഞ്ചിരട്ടിയിലേറെ തുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കിഫ്ബി ക്രമക്കേടുകളിൽ ഉടൻ വിജിലൻസ് അന്വേഷണം; പാർട്ടിക്കാരുടെ ഭൂമിക്ക് നൽകിയത് അഞ്ചിരട്ടിയിലേറെ തുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നേരിട്ടെത്തി; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് സമൻസ് പതിച്ചു

മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നേരിട്ടെത്തി; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് സമൻസ് പതിച്ചു

നെടുമ്പാശ്ശേരി അപകടക്കേസ് പ്രതി സുഹൈൽ സജീവ് മുൻപും കാർ ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയതായി സംശയം; ആലപ്പുഴയിലെ പഴയ സംഭവം ഒതുക്കിത്തീർത്തത് രാഷ്ട്രീയ സ്വാധീനത്തിലെന്ന് സൂചന

നെടുമ്പാശ്ശേരി അപകടക്കേസ് പ്രതി സുഹൈൽ സജീവ് മുൻപും കാർ ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയതായി സംശയം; ആലപ്പുഴയിലെ പഴയ സംഭവം ഒതുക്കിത്തീർത്തത് രാഷ്ട്രീയ സ്വാധീനത്തിലെന്ന് സൂചന

ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്-ഹോസ്റ്റൽ സംഘർഷം: മൂന്നംഗ പ്രത്യേക സമിതിയെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്; റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകണം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്-ഹോസ്റ്റൽ സംഘർഷം: മൂന്നംഗ പ്രത്യേക സമിതിയെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്; റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകണം

Comments

Add a Comment

Our Channels

നെടുമ്പാശ്ശേരി അപകടം: സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി | Malayali Media