Malayali Media
Kerala

ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

17 Oct 20263 views 3 min read
ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
Advertisement

കണ്ണൂർ: ചൊക്ലി സ്വദേശിയായ പതിനേഴുകാരൻ ശിവസൂര്യയെ കാണാതായി 70 ദിവസം പിന്നിട്ട പശ്ചാത്തലത്തിൽ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കണ്ണൂർ യൂണിറ്റ് ഡിവൈഎസ്പി കെ. സനിൽകുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ചൊക്ലി പോലീസും പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് ബന്ധുക്കളും ആക്ഷൻ കമ്മിറ്റിയും ആഭ്യന്തര മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

വീട്ടുകാർ മൊബൈൽ ഫോൺ പിടിച്ചുവെച്ചതിലുള്ള വിഷമത്തിൽ, ഇനി ദൈവത്തിൽ ലയിക്കുകയാണെന്നും കാശിയിലേക്ക് പോകുകയാണെന്നും കുറിപ്പെഴുതിവെച്ച് ഓഗസ്റ്റ് എട്ടിനാണ് പ്ലസ് ടു വിദ്യാർഥിയായ ശിവസൂര്യ വീടുവിട്ടിറങ്ങിയത്. മാസങ്ങൾ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല.

മുൻപ് അന്വേഷണം നടത്തിയ പോലീസ് സംഘം പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പരിശോധന വ്യാപിപ്പിച്ചിരുന്നു. കൂടാതെ വാരണാസി, രാമേശ്വരം എന്നീ തീർത്ഥാടന കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

Tags:#ശിവസൂര്യ തിരോധാനം#ചൊക്ലി പ്ലസ് ടു വിദ്യാർഥി കാണാതായി#ക്രൈംബ്രാഞ്ച് അന്വേഷണം കണ്ണൂർ#ഡിവൈഎസ്പി കെ സനിൽകുമാർ#ചൊക്ലി പോലീസ് കേസ്#കണ്ണൂർ വാർത്തകൾ മലയാളം#കേരള വാർത്തകൾ#Shivasoorya Missing Case#Chokli Missing Boy Kannur#Crime Branch Probe Shivasoorya#DySP K Sanilkumar#Chokli Police Station#Kannur Crime News Malayalam
Advertisement

Related News

നെടുമ്പാശ്ശേരി വാഹനാപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് അടക്കം നാലുപേരുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി

നെടുമ്പാശ്ശേരി വാഹനാപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് അടക്കം നാലുപേരുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്-ഹോസ്റ്റൽ സംഘർഷം: മൂന്നംഗ പ്രത്യേക സമിതിയെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്; റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകണം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്-ഹോസ്റ്റൽ സംഘർഷം: മൂന്നംഗ പ്രത്യേക സമിതിയെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്; റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകണം

മാധ്യമങ്ങളെ കാണാൻ ഡിസിസി പ്രസിഡന്റിന്റെ മുൻകൂർ അനുമതി നിർബന്ധം; ഭാരവാഹികൾക്ക് കർശന നിർദേശവുമായി ഇടുക്കി ഡിസിസി

മാധ്യമങ്ങളെ കാണാൻ ഡിസിസി പ്രസിഡന്റിന്റെ മുൻകൂർ അനുമതി നിർബന്ധം; ഭാരവാഹികൾക്ക് കർശന നിർദേശവുമായി ഇടുക്കി ഡിസിസി

തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

'വേട്ടയാടലിന്റെ ക്രൂരത വാക്കുകൾക്ക് അതീതം'; മന്ത്രി കെ. മുരളീധരന് പരോക്ഷ മറുപടിയുമായി മുൻമന്ത്രി വീണാ ജോർജ്

'വേട്ടയാടലിന്റെ ക്രൂരത വാക്കുകൾക്ക് അതീതം'; മന്ത്രി കെ. മുരളീധരന് പരോക്ഷ മറുപടിയുമായി മുൻമന്ത്രി വീണാ ജോർജ്

Comments

Add a Comment

Our Channels

ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി | Malayali Media