Malayali Media
Kerala

'സിജെപി ആർഎസ്എസിന്റെ പദ്ധതിയാണെന്ന പ്രസ്താവന നാക്കുപിഴ'; പാർട്ടിയുടെ നിലപാടല്ലെന്ന് പി. സരിൻ

13 Oct 202630 views 3 min read
'സിജെപി ആർഎസ്എസിന്റെ പദ്ധതിയാണെന്ന പ്രസ്താവന നാക്കുപിഴ'; പാർട്ടിയുടെ നിലപാടല്ലെന്ന് പി. സരിൻ
Advertisement

തിരുവനന്തപുരം: സിജെപി ആർഎസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്ന തരത്തിൽ താൻ നടത്തിയ പരാമർശം ഗുരുതരമായ നാക്കുപിഴയാണെന്ന് വ്യക്തമാക്കി സിപിഎം നേതാവ് പി. സരിൻ. താൻ മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല ആശയവിനിമയം നടത്താൻ കഴിഞ്ഞതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ഈ പ്രസ്താവനയുണ്ടായത്. ഇത് പാർട്ടിയുടെ നിലപാടല്ലെന്നും തനിക്ക് സംഭവിച്ച വാക്ക് പിഴവ് മാത്രമാണെന്നും സരിൻ വിശദീകരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

ഇന്ന് ഡൽഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോൾ സിജെപിയെ കുറിച്ച് പറഞ്ഞ അഭിപ്രായം എന്റെ പാർട്ടിയുടേതല്ല, എന്നും, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും ആദ്യമേ ഏറ്റു പറയട്ടെ.

എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സിജെപിയും ഇന്ന് അവിടെ മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശം.'CJP ആർഎസ്എസിന്റെ പദ്ധതിയാണ്' എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാൻ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കി കൊടുക്കരുത് എന്ന് പറയാൻ മാത്രമാണ് ഉദ്ദേശിച്ചത്. എന്നാൽ, ഞാൻ മനസ്സിൽ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞത്.അച്ചടക്കമുള്ള ഒരു പാർടി അംഗം എന്ന നിലയിൽ ഇത് എന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ആണെന് മനസ്സിലാക്കുന്നു. അതിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു.

സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെ പറ്റി തീർത്തും നിരുത്തരവാദപരമായ നിലയിൽ ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയിൽ തിരിച്ചറിയുന്നു.രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ പോരാടുന്ന മുഴുവൻ സമരസഖാക്കൾക്കും അഭിവാദ്യങ്ങൾ. തെറ്റുകൾ ചൂണ്ടിക്കാട്ടിയ എന്റെ പ്രിയ സഖാക്കൾക്ക് നന്ദി.

Tags:#പി സരിൻ ഫേസ്ബുക്ക് പോസ്റ്റ്#സിജെപി ആർഎസ്എസ് പ്രസ്താവന#സിപിഎം നേതാവ് പി സരിൻ വിശദീകരണം#സരിൻ നാക്കുപിഴ ഡൽഹി#കേരള രാഷ്ട്രീയം വാർത്തകൾ#P Sarin Facebook Post#P Sarin CJP RSS Statement#CPM Leader P Sarin Clarification#Kerala Politics News Malayalam
Advertisement

Related News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്കെതിരെ ചുമത്തിയത് സെക്ഷൻ 304; പോലീസിന്റെ സംരക്ഷണ ആരോപണം തള്ളി ഡിജിപി റവാഡ ചന്ദ്രശേഖർ

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്കെതിരെ ചുമത്തിയത് സെക്ഷൻ 304; പോലീസിന്റെ സംരക്ഷണ ആരോപണം തള്ളി ഡിജിപി റവാഡ ചന്ദ്രശേഖർ

ശശികല ഭീഷണിപ്പെടുത്തിയെന്ന് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ കാട്ടണമെന്ന് പിതൃസഹോദരൻ

ശശികല ഭീഷണിപ്പെടുത്തിയെന്ന് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ കാട്ടണമെന്ന് പിതൃസഹോദരൻ

സിഎംആർഎൽ - എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ ഹൈക്കോടതിയിൽ

സിഎംആർഎൽ - എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ ഹൈക്കോടതിയിൽ

മാസപ്പടി കേസ് തെളിവുകളില്ലാതെ എടുത്തത്; സർക്കാർ അപ്പീൽ നൽകണമായിരുന്നു, ബിജെപി താൽപ്പര്യം നടപ്പാക്കപ്പെടുന്നുവെന്ന് എം.വി. ഗോവിന്ദൻ

മാസപ്പടി കേസ് തെളിവുകളില്ലാതെ എടുത്തത്; സർക്കാർ അപ്പീൽ നൽകണമായിരുന്നു, ബിജെപി താൽപ്പര്യം നടപ്പാക്കപ്പെടുന്നുവെന്ന് എം.വി. ഗോവിന്ദൻ

'തെരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസിന്റെ ചട്ടുകമാക്കുന്നു; 13 കോടിയിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി': എം.വി. ഗോവിന്ദൻ

'തെരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസിന്റെ ചട്ടുകമാക്കുന്നു; 13 കോടിയിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി': എം.വി. ഗോവിന്ദൻ

Comments

Add a Comment

Our Channels

'സിജെപി ആർഎസ്എസ് പദ്ധതിയാണെന്ന പരാമർശം നാക്കുപിഴ': പി. സരിൻ | Malayali Media