തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ആർഎസ്എസിന്റെ ചട്ടുകമായി ഉപയോഗിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. രാജ്യത്തുടനീളം 13 കോടിയിലധികം വോട്ടർമാരെയാണ് ഇത്തരത്തിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം അട്ടിമറികൾക്കെതിരെയാണ് രാജ്യമൊട്ടാകെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെടുന്നതെന്നും അതിൽ ജനങ്ങൾ ഒന്നടങ്കം അണിനിരക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരരംഗത്ത് കാണുന്ന ഈ വിശാലമായ ഐക്യം പ്രതിസന്ധികളെ ജനാധിപത്യം അതിജീവിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.





