Malayali Media
Kerala

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്കെതിരെ ചുമത്തിയത് സെക്ഷൻ 304; പോലീസിന്റെ സംരക്ഷണ ആരോപണം തള്ളി ഡിജിപി റവാഡ ചന്ദ്രശേഖർ

Admin User13 Oct 202649 views 3 min read
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്കെതിരെ ചുമത്തിയത് സെക്ഷൻ 304; പോലീസിന്റെ സംരക്ഷണ ആരോപണം തള്ളി ഡിജിപി റവാഡ ചന്ദ്രശേഖർ
Advertisement

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈലിനെതിരെ സെക്ഷൻ 304 അടക്കമുള്ള അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പ്രതിയെ പോലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. വിഷയത്തിൽ എന്തെങ്കിലും ആരോപണങ്ങളുണ്ടെങ്കിൽ വീണ്ടും പരിശോധിക്കാമെന്നും എഡിജിപി നേരിട്ട് കേസിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതി മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടും എഫ്ഐആറിൽ 'മദ്യം' എന്നൊരു വാക്ക് പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രതിയുടെ പേരിന് പകരം 'അൺനോൺ' (തിരിച്ചറിഞ്ഞിട്ടില്ല) എന്നാണ് രേഖപ്പെടുത്തിയതെന്നും കാണിച്ച് പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. കാറിന്റെ നമ്പർ മാത്രം വെച്ചാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും, പ്രതിയുടെ പ്രവർത്തി മൂലം എന്ന് രേഖപ്പെടുത്തിയതല്ലാതെ മദ്യപിച്ച് വാഹനമോടിച്ച വിവരം എഫ്ഐആറിൽ ഇല്ലെന്നുമുള്ള ആരോപണങ്ങൾക്കിടെയാണ് ഡിജിപിയുടെ വിശദീകരണം.

മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ സാധാരണ ജയിലിലേക്ക് അയക്കുന്നതിന് പകരം ബോർസ്റ്റൽ ഹോമിലേക്ക് മാറ്റിയതും നേരത്തെ വലിയ തോതിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Tags:#നെടുമ്പാശ്ശേരി വാഹനാപകടം#ഡിജിപി റവാഡ ചന്ദ്രശേഖർ#പ്രതി സുഹൈൽ കേസ്#സെക്ഷൻ 304 ഐപിസി#എഫ്ഐആർ വിവാദം നെടുമ്പാശ്ശേരി#ബോർസ്റ്റൽ ഹോം റിമാൻഡ്#എഡിജിപി അന്വേഷണം#കേരള പോലീസ് വാർത്തകൾ#Nedumbassery Accident Case#DGP Ravada Chandrasekhar#Accused Suhail FIR Controversy#Section 304 Culpable Homicide#Borstal Home Remand Row#Kerala Crime News Malayalam
Advertisement

Related News

ശശികല ഭീഷണിപ്പെടുത്തിയെന്ന് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ കാട്ടണമെന്ന് പിതൃസഹോദരൻ

ശശികല ഭീഷണിപ്പെടുത്തിയെന്ന് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ കാട്ടണമെന്ന് പിതൃസഹോദരൻ

സിഎംആർഎൽ - എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ ഹൈക്കോടതിയിൽ

സിഎംആർഎൽ - എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ ഹൈക്കോടതിയിൽ

മാസപ്പടി കേസ് തെളിവുകളില്ലാതെ എടുത്തത്; സർക്കാർ അപ്പീൽ നൽകണമായിരുന്നു, ബിജെപി താൽപ്പര്യം നടപ്പാക്കപ്പെടുന്നുവെന്ന് എം.വി. ഗോവിന്ദൻ

മാസപ്പടി കേസ് തെളിവുകളില്ലാതെ എടുത്തത്; സർക്കാർ അപ്പീൽ നൽകണമായിരുന്നു, ബിജെപി താൽപ്പര്യം നടപ്പാക്കപ്പെടുന്നുവെന്ന് എം.വി. ഗോവിന്ദൻ

'തെരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസിന്റെ ചട്ടുകമാക്കുന്നു; 13 കോടിയിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി': എം.വി. ഗോവിന്ദൻ

'തെരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസിന്റെ ചട്ടുകമാക്കുന്നു; 13 കോടിയിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി': എം.വി. ഗോവിന്ദൻ

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയുടെ പേരോ മദ്യപിച്ച വിവരമോ എഫ്ഐആറിലില്ല; സർക്കാർ കൊലയാളിയെ സംരക്ഷിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയുടെ പേരോ മദ്യപിച്ച വിവരമോ എഫ്ഐആറിലില്ല; സർക്കാർ കൊലയാളിയെ സംരക്ഷിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ

Comments

Add a Comment

Our Channels

നെടുമ്പാശ്ശേരി അപകടം: പ്രതിക്കെതിരെ കടുത്ത വകുപ്പുകൾ; ഡിജിപി | Malayali Media