Malayali Media
Kerala

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണം; പോലീസിനെതിരെ വിമർശനവുമായി ഗോപികയുടെ കുടുംബം

13 Oct 202635 views 3 min read
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണം; പോലീസിനെതിരെ വിമർശനവുമായി ഗോപികയുടെ കുടുംബം
Advertisement

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം രംഗത്ത്. കേസിൽ പോലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് ഗോപികയുടെ പിതൃസഹോദരനാണ് ഫേസ്ബുക്കിലൂടെ പരസ്യപ്രതികരണം നടത്തിയത്.

സ്വാധീനം ഉപയോഗിച്ചാണ് പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയക്കാൻ തീരുമാനിച്ചതെന്ന് കുടുംബം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ തങ്ങൾക്കുള്ള സംശയങ്ങൾ ദുരീകരിക്കാൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സാധിക്കുമോയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കുടുംബം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

പ്രിയമുള്ളവരേ, എന്റെ അനിയന്‍ എം. ആര്‍. പ്രദീപ് കുമാറിന്റെ മൂത്ത മകള്‍ ഗോപിക നെടുമ്പാശ്ശേരിയില്‍ വെച്ച് 4 പ്രതികള്‍ അത്യധികം മദ്യപിച്ച് ഉണ്ടാക്കിയ വാഹനാപകടത്തില്‍ മരിച്ച വിവരം നിങ്ങളെല്ലാം അറിഞ്ഞിരിക്കുമല്ലോ. എന്റെ സ്വന്തം സംഹാദരന്റെ മകളാണ്. എനിക്ക് സ്വന്തം മകളെ പോലെയാണ് അവളും. രാത്രി 2 മണിക്ക് അവളും മറ്റു സുഹൃത്തുക്കളും ചേര്‍ന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ഭാഗത്തു നിന്ന്, നൈറ്റ് ഷിഫ്റ്റിലുള്ള പാര്‍ട്ട്‌ടൈം ജോലി കഴിഞ്ഞ് ഭക്ഷണം കഴിച്ച് സ്വന്തം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ഈ നരഹത്യ നടന്നത്.

എന്റെ സഹോദരന്‍ ഒരു ഓട്ടോ റിക്ഷ തൊഴിലാളിയാണ്. വളരെ പാവപ്പെട്ട കര്‍ഷക തൊഴിലാളി കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന സാധാരണക്കാരായ മാതാപിതാക്കളുടെ മക്കളാണ് ഞങ്ങള്‍. കൂലിപ്പണി ചെയ്തും ടെയ്‌ലറിങ്ങ് നടത്തിയും ചായക്കട നടത്തിയും ഒക്കെയാണ് ഞങ്ങള്‍ പഠിച്ചതും ജോലി കണ്ടെത്തിയതും. എന്റെ സഹോദരന്റെ മകള്‍ ഗോപിക ആഇഅ പാസ്സായതും പിന്നീട് ഡാറ്റാ അനലിറ്റിക്‌സ് കോഴ്‌സ് പാസായതും നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്ത് കിട്ടുന്ന കാശുകൊണ്ടാണ്. തുടര്‍ പഠനത്തിനുള്ള പണം കണ്ടെത്താനും ഓട്ടോ തൊഴിലാളിയായ അച്ഛനെ ബുദ്ധിമുട്ടിക്കാതിരിക്കാനുമാണ് എന്റെ കുട്ടി അവള്‍ പഠിച്ച സ്ഥാപനത്തിനോട് ചേര്‍ന്ന ഒരു ആന്റിക് ഷോപ്പില്‍ , അവളുടെ ദീര്‍ഘകാല സുഹൃത്തുക്കളോടൊപ്പം മാതാപിതാക്കളുടെ അറിവോടെയും സമ്മതത്തോടെയും ജോലി ചെയ്തുവരുന്നത്. വീക്കെന്‍ഡ് ആയതിനാല്‍ എയപ്പോര്‍ട്ടിനോടു ചേര്‍ന്നുള്ള ഫുഡ് കോര്‍ട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ഹേം സ്റ്റേയിലേക്ക് മടങ്ങവെയാണ് കൊലയാളി ഞങ്ങളുടെ കുട്ടിയെ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയത്. അതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം എണ്ണമറ്റ നിരവധി തെളിവുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റ് ഡിജിറ്റല്‍ തെളിവുകളും പുറത്തു വന്നു കഴിഞ്ഞു.

പ്രതി അമിത മദ്യപനായിരുന്നു എന്ന് സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടും എന്നോടും എറ്റവും അനുഭാവത്തോടെ വെളിപ്പെടുത്തിയതുമാണ്. പ്രതി നാട്ടുകാരോട് വാപ്പ രക്ഷിച്ചോളും എന്ന് വീരവാദം പറഞ്ഞതും സാക്ഷിമൊഴികളായി നമ്മള്‍ കണ്ടതാണ്. വലിയ കോടീശ്വരന്മാരായ മാതാപിതാക്കളുടെ മകനും കൂട്ടുകാരുമാണ് പ്രതികള്‍. മകനെയും കൂട്ടുപ്രതികളെയും രക്ഷിക്കാര്‍ ലക്ഷങ്ങള്‍ അവര്‍ വാരിവിതറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. മലയാളത്തിലെ ഒരു വിഖ്യാത നടിക്ക് നീതി വാങ്ങിക്കൊടുക്കാന്‍ കഴിയാതിരുന്ന അതേ പ്രദേശത്താണ് ഈ നരഹത്യയും നടന്നിട്ടുള്ളത്. എന്നിട്ട് അതിലെ പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടക്കുന്നതിനു പകരം പാലൂട്ടാന്‍ ജുവനൈല്‍ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കില്‍ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെ പറ്റി സംശയമുണ്ടാകും.ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി എന്ന് ഓരോ സാധാരണ മലയാളിയും സംശയിക്കേണ്ടി വരും.

കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശനും ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തലക്കും സംസ്ഥാന ഡി.ജി.പിക്കും ഈ സംശയം ദൂരീകരിക്കാന്‍ വല്ല നൈതിക ബാധ്യതയും സ്വീകരിക്കാനുണ്ടോ എന്ന് ഉത്തരവാദിത്തപ്പെട്ട ഒരു ബന്ധു എന്ന നിലയില്‍ ചോദിക്കുന്നു. എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ ശമ്പളം കൊടുത്ത് വെച്ചിരിക്കുന്നത് എന്ന സംശയത്തിനും ഉത്തരം കിട്ടണം. നീതിക്ക് നിങ്ങള്‍ വല്ല വിലയും കല്‍പിക്കുന്നുണ്ടെങ്കില്‍ മറുപടി തരണം

Tags:#നെടുമ്പാശ്ശേരി വാഹനാപകടം#ഗോപികയുടെ കുടുംബം ഫേസ്ബുക്ക് പോസ്റ്റ്#പോലീസ് ഒത്തുകളി ആരോപണം#ജുവനൈൽ ഹോം വിവാദം#മുഖ്യമന്ത്രിയോട് കുടുംബത്തിന്റെ ചോദ്യം#കൊച്ചി വാഹനാപകടം വാർത്തകൾ#Nedumbassery Accident Gopika Family Reaction#Kochi Car Accident Victim Gopika#Kerala Police Criticism Facebook Post#Juvenile Home Decision Row#Kerala Crime News Malayalam
Advertisement

Related News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്കെതിരെ ചുമത്തിയത് സെക്ഷൻ 304; പോലീസിന്റെ സംരക്ഷണ ആരോപണം തള്ളി ഡിജിപി റവാഡ ചന്ദ്രശേഖർ

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്കെതിരെ ചുമത്തിയത് സെക്ഷൻ 304; പോലീസിന്റെ സംരക്ഷണ ആരോപണം തള്ളി ഡിജിപി റവാഡ ചന്ദ്രശേഖർ

ശശികല ഭീഷണിപ്പെടുത്തിയെന്ന് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ കാട്ടണമെന്ന് പിതൃസഹോദരൻ

ശശികല ഭീഷണിപ്പെടുത്തിയെന്ന് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ കാട്ടണമെന്ന് പിതൃസഹോദരൻ

സിഎംആർഎൽ - എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ ഹൈക്കോടതിയിൽ

സിഎംആർഎൽ - എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ ഹൈക്കോടതിയിൽ

മാസപ്പടി കേസ് തെളിവുകളില്ലാതെ എടുത്തത്; സർക്കാർ അപ്പീൽ നൽകണമായിരുന്നു, ബിജെപി താൽപ്പര്യം നടപ്പാക്കപ്പെടുന്നുവെന്ന് എം.വി. ഗോവിന്ദൻ

മാസപ്പടി കേസ് തെളിവുകളില്ലാതെ എടുത്തത്; സർക്കാർ അപ്പീൽ നൽകണമായിരുന്നു, ബിജെപി താൽപ്പര്യം നടപ്പാക്കപ്പെടുന്നുവെന്ന് എം.വി. ഗോവിന്ദൻ

'തെരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസിന്റെ ചട്ടുകമാക്കുന്നു; 13 കോടിയിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി': എം.വി. ഗോവിന്ദൻ

'തെരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസിന്റെ ചട്ടുകമാക്കുന്നു; 13 കോടിയിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി': എം.വി. ഗോവിന്ദൻ

Comments

Add a Comment

Our Channels

നെടുമ്പാശ്ശേരി വാഹനാപകടം: പോലീസിനെതിരെ ഗോപികയുടെ കുടുംബം രംഗത്ത് | Malayali Media