Malayali Media
Kerala

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയുടെ പേരോ മദ്യപിച്ച വിവരമോ എഫ്ഐആറിലില്ല; സർക്കാർ കൊലയാളിയെ സംരക്ഷിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ

13 Oct 202646 views 3 min read
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയുടെ പേരോ മദ്യപിച്ച വിവരമോ എഫ്ഐആറിലില്ല; സർക്കാർ കൊലയാളിയെ സംരക്ഷിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ
Advertisement

തിരുവനന്തപുരം: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ സർക്കാർ കൊലയാളിയെ സംരക്ഷിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പ്രതിയുടെ പേര് ചേർത്തിട്ടില്ലെന്നും അയാൾ മദ്യപിച്ചിരുന്നതായുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സർക്കാരിനെതിരെ രംഗത്തെത്തിയത്.

ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിയെ സാധാരണ ജയിലിലേക്ക് വിടുന്നതിന് പകരം ബോർസ്റ്റൽ ഹോമിലേക്ക് മാറ്റിയതിന് പിന്നിൽ ഉന്നതതല ഇടപെടലുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ഗുരുതരമായ ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags:#നെടുമ്പാശ്ശേരി വാഹനാപകടം#എം വി ഗോവിന്ദൻ ആരോപണം#നെടുമ്പാശ്ശേരി എഫ്ഐആർ വിവാദം#ബോർസ്റ്റൽ ഹോം റിമാൻഡ്#കൊലയാളിയെ സംരക്ഷിക്കുന്നു സർക്കാർ#ദുർബല വകുപ്പുകൾ കേസ്#കേരള രാഷ്ട്രീയം വാർത്തകൾ#Nedumbassery Accident FIR Controversy#MV Govindan Slams Government#Borstal Home Remand Accused#Kerala Police Weak Charges#Kerala News Malayalam
Advertisement

Related News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്കെതിരെ ചുമത്തിയത് സെക്ഷൻ 304; പോലീസിന്റെ സംരക്ഷണ ആരോപണം തള്ളി ഡിജിപി റവാഡ ചന്ദ്രശേഖർ

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്കെതിരെ ചുമത്തിയത് സെക്ഷൻ 304; പോലീസിന്റെ സംരക്ഷണ ആരോപണം തള്ളി ഡിജിപി റവാഡ ചന്ദ്രശേഖർ

ശശികല ഭീഷണിപ്പെടുത്തിയെന്ന് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ കാട്ടണമെന്ന് പിതൃസഹോദരൻ

ശശികല ഭീഷണിപ്പെടുത്തിയെന്ന് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ കാട്ടണമെന്ന് പിതൃസഹോദരൻ

സിഎംആർഎൽ - എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ ഹൈക്കോടതിയിൽ

സിഎംആർഎൽ - എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ ഹൈക്കോടതിയിൽ

മാസപ്പടി കേസ് തെളിവുകളില്ലാതെ എടുത്തത്; സർക്കാർ അപ്പീൽ നൽകണമായിരുന്നു, ബിജെപി താൽപ്പര്യം നടപ്പാക്കപ്പെടുന്നുവെന്ന് എം.വി. ഗോവിന്ദൻ

മാസപ്പടി കേസ് തെളിവുകളില്ലാതെ എടുത്തത്; സർക്കാർ അപ്പീൽ നൽകണമായിരുന്നു, ബിജെപി താൽപ്പര്യം നടപ്പാക്കപ്പെടുന്നുവെന്ന് എം.വി. ഗോവിന്ദൻ

'തെരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസിന്റെ ചട്ടുകമാക്കുന്നു; 13 കോടിയിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി': എം.വി. ഗോവിന്ദൻ

'തെരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസിന്റെ ചട്ടുകമാക്കുന്നു; 13 കോടിയിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി': എം.വി. ഗോവിന്ദൻ

Comments

Add a Comment

Our Channels

നെടുമ്പാശ്ശേരി അപകടം: സർക്കാർ കൊലയാളിയെ സംരക്ഷിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ | Malayali Media