Malayali Media
Kerala

രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ്.ഗ്യാനേഷ് കുമാര്‍ കേരളത്തില്‍ നടത്തിയ അഴിമതികളുടെ അന്വേഷണം നടക്കുകയാണെന്ന് രമേശ് ചെന്നിത്തല

13 Oct 202646 views 3 min read
രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ്.ഗ്യാനേഷ് കുമാര്‍ കേരളത്തില്‍ നടത്തിയ അഴിമതികളുടെ അന്വേഷണം നടക്കുകയാണെന്ന് രമേശ് ചെന്നിത്തല
Advertisement

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മുൻപ് കേരളത്തിൽ നടത്തിയ അഴിമതികളെക്കുറിച്ചുള്ള പരാതി വിജിലൻസിന് കൈമാറിയെന്നും ശക്തമായ അന്വേഷണം പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു. പഴയകാല ഫയലുകൾ വിശദമായി പരിശോധിച്ചുവരികയാണെന്നും ഇതിന് പിന്നാലെ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നിലവിൽ ഏകാധിപത്യമാണ് നടമാടുന്നതെന്നും ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട വോട്ടവകാശം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കവർന്നെടുക്കുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതികളിൽ നടപടിയെടുക്കുന്നില്ലെന്നും ഇതിനെല്ലാം നേതൃത്വം നൽകിയ ഗ്യാനേഷ് കുമാർ ഉടനടി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെപ്പോലൊരാളെ കണ്ടെത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

ഇന്ത്യൻ ജനാധിപത്യം കാത്തുസൂക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യ സമരമായാണ് ജനങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags:#ഗ്യാനേഷ് കുമാർ വിജിലൻസ് അന്വേഷണം#രമേശ് ചെന്നിത്തല വാർത്താസമ്മേളനം#മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി ആവശ്യം#രാഹുൽ ഗാന്ധി സമരം#വോട്ടവകാശം അട്ടിമറി ആരോപണം#നരേന്ദ്ര മോദി വിമർശനം#കേരള രാഷ്ട്രീയം വാർത്തകൾ#Gyanesh Kumar Vigilance Probe Kerala#Ramesh Chennithala Allegations#CEC Gyanesh Kumar Resignation#Rahul Gandhi Protest Democracy#Kerala Politics News Malayalam
Advertisement

Related News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്കെതിരെ ചുമത്തിയത് സെക്ഷൻ 304; പോലീസിന്റെ സംരക്ഷണ ആരോപണം തള്ളി ഡിജിപി റവാഡ ചന്ദ്രശേഖർ

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്കെതിരെ ചുമത്തിയത് സെക്ഷൻ 304; പോലീസിന്റെ സംരക്ഷണ ആരോപണം തള്ളി ഡിജിപി റവാഡ ചന്ദ്രശേഖർ

ശശികല ഭീഷണിപ്പെടുത്തിയെന്ന് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ കാട്ടണമെന്ന് പിതൃസഹോദരൻ

ശശികല ഭീഷണിപ്പെടുത്തിയെന്ന് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ കാട്ടണമെന്ന് പിതൃസഹോദരൻ

സിഎംആർഎൽ - എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ ഹൈക്കോടതിയിൽ

സിഎംആർഎൽ - എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ ഹൈക്കോടതിയിൽ

മാസപ്പടി കേസ് തെളിവുകളില്ലാതെ എടുത്തത്; സർക്കാർ അപ്പീൽ നൽകണമായിരുന്നു, ബിജെപി താൽപ്പര്യം നടപ്പാക്കപ്പെടുന്നുവെന്ന് എം.വി. ഗോവിന്ദൻ

മാസപ്പടി കേസ് തെളിവുകളില്ലാതെ എടുത്തത്; സർക്കാർ അപ്പീൽ നൽകണമായിരുന്നു, ബിജെപി താൽപ്പര്യം നടപ്പാക്കപ്പെടുന്നുവെന്ന് എം.വി. ഗോവിന്ദൻ

'തെരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസിന്റെ ചട്ടുകമാക്കുന്നു; 13 കോടിയിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി': എം.വി. ഗോവിന്ദൻ

'തെരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസിന്റെ ചട്ടുകമാക്കുന്നു; 13 കോടിയിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി': എം.വി. ഗോവിന്ദൻ

Comments

Add a Comment

Our Channels

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം: രമേശ് ചെന്നിത്തല | Malayali Media