കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ സർക്കാരിന് നടപടികളുമായി മുന്നോട്ടുപോകാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. കേസിൽ പിഎസ്സി ഹർജി സമർപ്പിച്ചു എന്നതുകൊണ്ട് മാത്രം യാതൊരുവിധ സ്റ്റേയും അനുവദിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ക്രൈംബ്രാഞ്ച് തുടരുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നും രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പിഎസ്സി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി നൽകിയതല്ലാതെ കോടതിയുടെ ഭാഗത്തുനിന്ന് അനുകൂലമായ സ്റ്റേ ഉത്തരവുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്.
അതേസമയം, ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ മറുപടി രേഖപ്പെടുത്താൻ പിഎസ്സി കൂടുതൽ സമയം ആവശ്യപ്പെട്ടു. തുടർന്ന് ഹർജി രണ്ട് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി.





