കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേർ കൊല്ലപ്പെട്ട മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. പ്രായപൂർത്തിയാകുന്നതിന് മുൻപ് മദ്യം വാങ്ങി ഉപയോഗിച്ചതിനാണ് നടപടി; രണ്ട് വർഷം വരെ തടവും അയ്യായിരം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും കൂടുതൽ തെളിവെടുപ്പ് നടത്തുന്നതിനുമായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കും. സംഭവത്തിൽ സുഹൈലിനെ ചോദ്യം ചെയ്യാൻ എക്സൈസും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, അപകടത്തിന് കാരണക്കാരനായ സുഹൈലിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പും (എംവിഡി) ആരംഭിച്ചു.





