തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. ഇതോടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇത്തരമൊരു പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം ചരിത്രം കുറിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പൂർണ്ണമായി പിന്തുണച്ചതോടെയാണ് പാസായത്. എന്നാൽ, വിഷയത്തിൽ ബിജെപി എംഎൽഎമാർ തങ്ങളുടെ ശക്തമായ എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തി.
ഡൽഹിയിൽ സിജെപിയുടെയും പ്രതിപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രക്ഷോഭങ്ങൾ ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ഈ നീക്കം.





