കളമശ്ശേരി: കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ചികിത്സയിൽ കഴിയുന്ന അതിജീവിതയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് പോലീസ് മൊഴിയെടുത്തത്.
അമ്മു എന്നറിയപ്പെടുന്ന ശരണ്യ ഉൾപ്പെടെയുള്ളവർ തന്നെ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവതി വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും തിരിച്ചറിഞ്ഞതായി യുവതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ പ്രതികളായ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവരുമായി പോലീസ് ഇന്ന് വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.





