Malayali Media
Kerala

കൗൺസിൽ യോഗത്തിൽ വ്യാജ ഒപ്പിട്ടെന്ന പരാതി; മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

Admin User08 Oct 20261 views 3 min read
കൗൺസിൽ യോഗത്തിൽ വ്യാജ ഒപ്പിട്ടെന്ന പരാതി; മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു
Advertisement

തിരുവനന്തപുരം: നഗരസഭാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്ന ആർ. സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന സംഭവത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ആർ. സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ ജാമ്യമില്ലാത്ത ഏഴ് വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നഗരസഭാ ഭരണം നിലനിർത്തുന്നതിനായി മേയറും സുഗതനും സെക്രട്ടറിയും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തുകയും വ്യാജ ഒപ്പിട്ട് രേഖകൾ ചമയ്ക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിലെ ഗുരുതര കണ്ടെത്തൽ.

കൗൺസിൽ യോഗത്തിൽ ഹാജരാകാതിരുന്ന സുഗതന്റെ പേരിൽ വ്യാജ ഒപ്പിട്ടതിനെതിരെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് നടപടി. വിശദമായ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷമാണ് പോലീസ് കേസ് എടുത്തത്.

Tags:#തിരുവനന്തപുരം കോർപ്പറേഷൻ വ്യാജ ഒപ്പ് കേസ്#മേയർ വി വി രാജേഷ് എഫ്ഐആർ#ആർ സുഗതൻ കൗൺസിൽ യോഗം#കോർപ്പറേഷൻ സെക്രട്ടറി കേസ്#മ്യൂസിയം പോലീസ് തിരുവനന്തപുരം#എസ് പി ദീപക് എൽഡിഎഫ് പരാതി#വ്യാജരേഖ ചമയ്ക്കൽ ഗൂഢാലോചന#ജാമ്യമില്ലാ വകുപ്പ് മേയർക്കെതിരെ#തിരുവനന്തപുരം വാർത്തകൾ#Trivandrum Corporation Fake Signature Case#Mayor VV Rajesh Booked Museum Police#Non Bailable Case Against Mayor Rajesh#Corporation Secretary Sugathan FIR#LDF Leader SP Deepak Complaint#Forgery Criminal Conspiracy Trivandrum Council Today
Advertisement

Comments

Add a Comment

Our Channels

കൗൺസിൽ യോഗത്തിൽ വ്യാജ ഒപ്പിട്ടെന്ന പരാതി; മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു | Malayali Media