Malayali Media
Kerala

പോലീസുകാർക്ക് നേരെ വധഭീഷണി മുഴക്കിയെന്ന് പരാതി; വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

03 Oct 202625 views 3 min read
പോലീസുകാർക്ക് നേരെ വധഭീഷണി മുഴക്കിയെന്ന് പരാതി; വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു
Advertisement

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിൽ സിപിഐഎം നേതാക്കളായ വി. ജോയ് എംഎൽഎ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. കന്റോൺമെന്റ് പോലീസാണ് ഇരുവർക്കുമെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ് കുമാർ, എസ്ഐ ഗോകുൽ ജി എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ഭീഷണി. രജിസ്റ്റർ ചെയ്ത കേസിൽ വി. ജോയ് എംഎൽഎയാണ് ഒന്നാം പ്രതി.

കഴിഞ്ഞദിവസം ഡിവൈഎഫ്ഐ സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പ്രസംഗിക്കവെ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. 'അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ താൻ പറയുകയാണ്, ഇവിടെ ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ' എന്നായിരുന്നു എംഎൽഎ നടത്തിയ വിവാദ പ്രസ്താവന. മുതിർന്ന സിപിഐഎം നേതാക്കളായ ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ വേദിയിലിരിക്കെയായിരുന്നു തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി. ജോയിയുടെ ഈ ഭീഷണി. ഈ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അതിക്രമിച്ചുകയറി എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചത് കന്റോൺമെന്റ് സിഐ സതീഷ് കുമാറും എസ്ഐ ഗോകുലുമാണെന്ന് സിപിഐഎം നേതൃത്വം ആരോപിച്ചിരുന്നു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്.

Tags:#വി ജോയ് എംഎൽഎ#കടകംപള്ളി സുരേന്ദ്രൻ#ആനാവൂർ നാഗപ്പൻ#കന്റോൺമെന്റ് പോലീസ് കേസ്#പോലീസിന് വധഭീഷണി#ജാമ്യമില്ലാ വകുപ്പ്#സിഐ സതീഷ് കുമാർ#എസ്ഐ ഗോകുൽ ജി#ഡിവൈഎഫ്ഐ സെക്രട്ടറിയേറ്റ് മാർച്ച്#യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം#തിരുവനന്തപുരം വാർത്തകൾ#കേരള രാഷ്ട്രീയം#V Joy MLA Death Threat Police#Kadakampally Surendran Case#Cantonment Police Station FIR#Non Bailable Case CPM Leaders#DYFI Secretariat March#CI Satheesh Kumar#SI Gokul G#Trivandrum Crime News#Kerala Politics News Today
Advertisement

Related News

'കോടിയേരി സഖാവിന്റേതാണെന്ന് അറിഞ്ഞില്ല, കോൺഗ്രസിന്റെ ബോർഡെന്ന് തെറ്റിദ്ധരിച്ച് കീറിയത്'; മാപ്പപേക്ഷിച്ച് അക്ബർ ഷാ

'കോടിയേരി സഖാവിന്റേതാണെന്ന് അറിഞ്ഞില്ല, കോൺഗ്രസിന്റെ ബോർഡെന്ന് തെറ്റിദ്ധരിച്ച് കീറിയത്'; മാപ്പപേക്ഷിച്ച് അക്ബർ ഷാ

തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന യുഡിഎഫ് കൺവീനറുടെ വാക്കുകൾ നിസാരമല്ല; അടൂർ പ്രകാശിന്റെ പരാതികൾക്ക് പരിഹാരം വേണമെന്ന് ജെബി മേത്തർ

തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന യുഡിഎഫ് കൺവീനറുടെ വാക്കുകൾ നിസാരമല്ല; അടൂർ പ്രകാശിന്റെ പരാതികൾക്ക് പരിഹാരം വേണമെന്ന് ജെബി മേത്തർ

ശബരിമല, മാളികപ്പുറം മേൽശാന്തി അഭിമുഖ സമിതിയിൽ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി ദേവസ്വം ബോർഡ്; യോഗ്യതാ പട്ടികയിൽ ഇത്തവണ എട്ടുപേർ മാത്രം

ശബരിമല, മാളികപ്പുറം മേൽശാന്തി അഭിമുഖ സമിതിയിൽ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി ദേവസ്വം ബോർഡ്; യോഗ്യതാ പട്ടികയിൽ ഇത്തവണ എട്ടുപേർ മാത്രം

സിപിഐഎം കൗൺസിലർ അജിനെതിരായ കൈക്കൂലി കേസ്: 14 സെന്റ് പുറമ്പോക്ക് ഭൂമി മുമ്പും മറിച്ചുവിറ്റെന്ന് സമ്മതിക്കുന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ

സിപിഐഎം കൗൺസിലർ അജിനെതിരായ കൈക്കൂലി കേസ്: 14 സെന്റ് പുറമ്പോക്ക് ഭൂമി മുമ്പും മറിച്ചുവിറ്റെന്ന് സമ്മതിക്കുന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ സാമ്പത്തിക തട്ടിപ്പ്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്തേക്കും

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ സാമ്പത്തിക തട്ടിപ്പ്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്തേക്കും

Comments

Add a Comment

Our Channels

പോലീസുകാർക്ക് നേരെ വധഭീഷണി മുഴക്കിയെന്ന് പരാതി; വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു | Malayali Media