Malayali Media
Kerala

ഇ.എസ്.എ വിഷയത്തിൽ മലയോരങ്ങളിൽ ശക്തമായ ഭീതി; ദുരിതാശ്വാസ സഹായത്തിലെ കാലതാമസത്തിനെതിരെ മാർ ജോസഫ് പാംപ്ലാനി

23 Sept 20263 views 3 min read
ഇ.എസ്.എ വിഷയത്തിൽ മലയോരങ്ങളിൽ ശക്തമായ ഭീതി; ദുരിതാശ്വാസ സഹായത്തിലെ കാലതാമസത്തിനെതിരെ മാർ ജോസഫ് പാംപ്ലാനി
Advertisement

കണ്ണൂർ: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട പുനരധിവാസത്തിലും ധനസഹായ വിതരണത്തിലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയ്ക്കെതിരെ രൂക്ഷവിമർശനവുമായി തലശ്ശേരി അതിരൂപത. കാലവർഷം വിതച്ച നാശനഷ്ടങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കാൻ ഭരണകൂടം കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി. ദുരിതബാധിതർക്ക് അർഹമായ ആനുകൂല്യങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്നും വിഷയത്തിൽ ഉടൻ പരിഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയം സംഭവിച്ച് ഒന്നര മാസം പിന്നിട്ടിട്ടും കൃത്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല. പ്രകൃതിദുരന്തങ്ങൾക്ക് ശേഷമുള്ള അടിസ്ഥാന നടപടികളോ നഷ്ടപരിഹാരം നൽകുന്നതിനുള്ള കണക്കെടുപ്പുകളോ പൂർത്തിയാക്കാൻ വലിയ താമസം നേരിടുകയാണ്. സഞ്ചാരയോഗ്യമല്ലാതെ റോഡുകൾ തകർന്നു കിടക്കുന്ന പശ്ചാത്തലത്തിൽ, ജനങ്ങളുടെ ഇത്തരം ഗൗരവമുള്ള പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണാൻ സർക്കാർ മുന്നിട്ടിറങ്ങണം.

പരിസ്ഥിതി ലോല മേഖലാ (ഇ.എസ്.എ) നിർണ്ണയവുമായി ബന്ധപ്പെട്ട് കുടിയേറ്റ മലയോര മേഖലകളിൽ വലിയ ആശങ്ക പടർന്നിരിക്കുകയാണെന്ന് ബിഷപ്പ് പാംപ്ലാനി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഭരണാധികാരികൾ അന്യോന്യം പഴിചാരി സമയം കളയുകയാണ് ചെയ്യുന്നത്. കർഷകരുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കാതെ സർക്കാരിന് മുന്നോട്ടുപോകാനാവില്ല. തെരുവിലിറങ്ങി സമരം ചെയ്യാതെ ജീവിക്കാൻ കഴിയാത്ത ദയനീയ സാഹചര്യത്തിലേക്കാണ് ജനങ്ങൾ തള്ളിവിടപ്പെടുന്നത്. ഇ.എസ്.എ വിഷയത്തിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ ജനങ്ങൾ നിർബന്ധിതരാകും. വിഷയത്തിൽ പഠനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ടെങ്കിലും, ആ റിപ്പോർട്ടുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ കൃത്യമായി സമർപ്പിക്കാൻ തയാറാകുന്നില്ല. മുഖ്യമന്ത്രി നേരിട്ട് മുൻകൈയെടുത്ത് ആധികാരികമായ പഠന റിപ്പോർട്ടുകൾ കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ച് യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാർ തയാറാകണം.

മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങളെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. മുൻ സർക്കാരുകളുടെ കാലത്തും മന്ത്രിമാർ വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും, യാത്രകൾ നടത്തുന്നതിലല്ല മറിച്ച് ജനങ്ങളുടെ കാതലായ പ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല എന്നതിലാണ് വീഴ്ചയെന്നും അദ്ദേഹം നിരീക്ഷിച്ചു. സംഭവവികാസങ്ങൾ പൊതുസമൂഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എന്തെങ്കിലും പിഴവുകൾ വന്നിട്ടുണ്ടെങ്കിൽ അത് സ്വയം തിരുത്താനും ബന്ധപ്പെട്ടവരെക്കൊണ്ട് തിരുത്തിക്കാനും നേതൃത്വം തയാറാകണം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സണ്ണി ജോസഫ് മന്ത്രിയായത് കൊണ്ടല്ല വൈദ്യുതി പ്രതിസന്ധിയുണ്ടായതെന്നും, മുൻ ഭരണകൂടത്തിന്റെയും ഇപ്പോഴത്തെ സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

Tags:#mar joseph pamplani
Advertisement

Related News

ഇ.എസ്.എ വിജ്ഞാപനം: കേരളം കർണാടക മാതൃക സ്വീകരിക്കണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

ഇ.എസ്.എ വിജ്ഞാപനം: കേരളം കർണാടക മാതൃക സ്വീകരിക്കണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡിന് കടുത്ത അനാസ്ഥയെന്ന് ആക്ഷേപം; മുഖ്യമന്ത്രിക്കു മുന്നിൽ പരാതി, നേരിൽ കാണാൻ കെ. ജയകുമാർ

ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡിന് കടുത്ത അനാസ്ഥയെന്ന് ആക്ഷേപം; മുഖ്യമന്ത്രിക്കു മുന്നിൽ പരാതി, നേരിൽ കാണാൻ കെ. ജയകുമാർ

ഇ.ഡി കത്തിലെ പരാമർശങ്ങൾ: പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ഉത്തരവ് ഇന്നിറങ്ങും; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി ചർച്ചയ്ക്ക് പിന്നാലെ നിർണ്ണായക നീക്കം

ഇ.ഡി കത്തിലെ പരാമർശങ്ങൾ: പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ഉത്തരവ് ഇന്നിറങ്ങും; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി ചർച്ചയ്ക്ക് പിന്നാലെ നിർണ്ണായക നീക്കം

ഇടുക്കി പൂപ്പാറയിൽ വീണ്ടും കാട്ടാനയാക്രമണം: 47-കാരന് ദാരുണാന്ത്യം; നാല് മാസത്തിനിടെ ജീവൻ നഷ്ടപ്പെടുന്ന നാലാമത്തെയാൾ

ഇടുക്കി പൂപ്പാറയിൽ വീണ്ടും കാട്ടാനയാക്രമണം: 47-കാരന് ദാരുണാന്ത്യം; നാല് മാസത്തിനിടെ ജീവൻ നഷ്ടപ്പെടുന്ന നാലാമത്തെയാൾ

കാക്കനാട് അമ്പാടിമൂലയിൽ യുവതിക്ക് നേരെ പെട്രോളൊഴിച്ച് തീവെച്ചു; ഭർത്താവ് അനിൽകുമാർ പിടിയിൽ

കാക്കനാട് അമ്പാടിമൂലയിൽ യുവതിക്ക് നേരെ പെട്രോളൊഴിച്ച് തീവെച്ചു; ഭർത്താവ് അനിൽകുമാർ പിടിയിൽ

Comments

Add a Comment

Our Channels

ഇ.എസ്.എ വിഷയത്തിൽ മലയോരങ്ങളിൽ ശക്തമായ ഭീതി; ദുരിതാശ്വാസ സഹായത്തിലെ കാലതാമസത്തിനെതിരെ മാർ ജോസഫ് പാംപ്ലാനി | Malayali Media