Malayali Media
Kerala

'സ്ത്രീകൾ പുറത്തിറങ്ങിയാൽ പിശാച് ഒപ്പമുണ്ടാകുമെന്ന് രേഖപ്പെടുത്തിയത് മൗദൂദി; അദ്ദേഹത്തെ തള്ളിപ്പറയാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?': വെല്ലുവിളിച്ച് അസ്ഹരി

07 Sept 202630 views 3 min read
'സ്ത്രീകൾ പുറത്തിറങ്ങിയാൽ പിശാച് ഒപ്പമുണ്ടാകുമെന്ന് രേഖപ്പെടുത്തിയത് മൗദൂദി; അദ്ദേഹത്തെ തള്ളിപ്പറയാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?': വെല്ലുവിളിച്ച് അസ്ഹരി
Advertisement

കോഴിക്കോട്: സ്ത്രീകളുടെ പൊതുരംഗ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രൂക്ഷമായ വെല്ലുവിളിയുമായി സമസ്ത. സംഘടനയുടെ സ്ഥാപകനായ അബുൽ അഅ്‌ലാ മൗദൂദിയുടെ 'പർദ്ദ' എന്ന കൃതിയെ ഉദ്ധരിച്ചാണ് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ മകനുമായ ഹക്കീം ഫൈസി അസ്ഹരി രംഗത്തെത്തിയത്. പുസ്തകത്തിൽ സ്ത്രീകൾ പുറത്തിറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെ പേരിൽ മൗദൂദിയെ തള്ളിക്കളയാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയെ ജമാഅത്തെ ഇസ്‌ലാമി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രതികരണം.

'സ്ത്രീകൾ പുറത്തിറങ്ങി നടന്നാൽ പിശാച് കൂടെയുണ്ടാകുമെന്ന് എഴുതിവെച്ചിരിക്കുന്നത് മൗദൂദി സാഹിബാണ്. ഒന്നുകിൽ സ്വന്തം പ്രസ്ഥാനത്തിന്റെ സ്ഥാപകനെ പരസ്യമായി തള്ളിപ്പറയണം, അല്ലെങ്കിൽ വിശുദ്ധ ഖുർആന്റെ അർത്ഥം നിങ്ങൾ മാറ്റിമറിച്ചുവെന്ന് തുറന്നുസമ്മതിക്കണം. ജനങ്ങളുടെ മുന്നിൽ വലിയ പുരോഗമനവാദികളായി ചമഞ്ഞിട്ട് കാര്യമില്ല; ആ പുസ്തകങ്ങൾ ഇന്നും ഇവിടെ അച്ചടിച്ച് കിടപ്പുണ്ട്. 'പർദ്ദ' എന്ന പുസ്തകം തലയിണയ്ക്കടിയിൽ ഒളിച്ചുവെച്ചിട്ട് കാര്യമില്ല,' ഹക്കീം ഫൈസി അസ്ഹരി വ്യക്തമാക്കി.

Tags:#kerala#kanthapuram
Advertisement

Comments

Add a Comment

Our Channels

'സ്ത്രീകൾ പുറത്തിറങ്ങിയാൽ പിശാച് ഒപ്പമുണ്ടാകുമെന്ന് രേഖപ്പെടുത്തിയത് മൗദൂദി; അദ്ദേഹത്തെ തള്ളിപ്പറയാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?': വെല്ലുവിളിച്ച് അസ്ഹരി | Malayali Media