Malayali Media
Kerala

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷം: എസ്.എഫ്.ഐ നേതാക്കളെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പോലീസ്; ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച്

04 Sept 20261 views 3 min read
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷം: എസ്.എഫ്.ഐ നേതാക്കളെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പോലീസ്; ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച്
Advertisement

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിലുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്രകമ്മിറ്റി അംഗം എസ്.കെ. ആദർശ്, സംസ്ഥാന കമ്മിറ്റി അംഗം ടോണി കുര്യാക്കോസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ചിലെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകർക്കൊപ്പം ആശുപത്രിയിൽ നിൽക്കവെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ കയറി നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

നേതാക്കളുടെ അപ്രതീക്ഷിത അറസ്റ്റിനെതിരെ രൂക്ഷമായ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. ആർ.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുക എന്നത് കോൺഗ്രസിന്റെ നയമല്ലെന്നും, അത് നാടിന്റെ മതേതര അടിത്തറ തകർക്കാനുള്ള ആയുധമായി മാറുമെന്നും ചൂണ്ടിക്കാണിച്ചതാണോ തങ്ങൾ ചെയ്ത കുറ്റമെന്ന് അദ്ദേഹം ചോദിച്ചു.

സമരത്തിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുന്ന രമേശ് ചെന്നിത്തലയോട്, എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് സോണിയ ഗാന്ധി തടഞ്ഞത് എന്തിനായിരുന്നു എന്ന മറുചോദ്യമാണ് തങ്ങൾക്ക് ഉന്നയിക്കാനുള്ളതെന്നും, ആ നിലപാടാണ് തങ്ങളുടെ സമരത്തിന്റെ അടിസ്ഥാനമെന്നും സഞ്ജീവ് വ്യക്തമാക്കി. ചെന്നിത്തലയ്ക്കും സതീശനും വന്ദേമാതരം ഉൾപ്പെടെയുള്ള സകല കാര്യങ്ങളിലും സംഘപരിവാറുമായി ഒത്തുപോകാൻ കഴിയുന്നത് അവർ ഉള്ളുകൊണ്ട് അവർക്ക് വിധേയപ്പെട്ടതുകൊണ്ടാണ്. അതുകൊണ്ടാണ് ചെന്നിത്തലയ്ക്ക് ശ്രീജിത്ത് പണിക്കർ ഉറ്റ ചങ്ങാതിയാകുന്നതും ഓർഗനൈസർ പത്രം സതീശനെ പുകഴ്ത്തി എഴുതുന്നതും. കേരളത്തിലെ സർവ്വകലാശാലകളെ ആർ.എസ്.എസിന് തീറെഴുതിക്കൊടുത്ത് കോൺഗ്രസ് സംസ്ഥാനത്തെ വഞ്ചിച്ചിരിക്കുകയാണെന്നും, സംഘപരിവാർ അജണ്ടകളെ ഒരു പൊതുബോധമാക്കി മാറ്റാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ജനകീയ പ്രതിഷേധങ്ങളെ പോലീസ് രാജ് അഴിച്ചുവിട്ട് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി.

Tags:#dyfi#sfi
Advertisement

Related News

പെൺകുട്ടികളെ കുഴിച്ചുമൂടാൻ കൽപ്പിക്കുന്നവരല്ല ഞങ്ങൾ, ഇസ്ലാം അങ്ങനെയല്ല പഠിപ്പിക്കുന്നത്: വിശദീകരണവുമായി കാന്തപുരം

പെൺകുട്ടികളെ കുഴിച്ചുമൂടാൻ കൽപ്പിക്കുന്നവരല്ല ഞങ്ങൾ, ഇസ്ലാം അങ്ങനെയല്ല പഠിപ്പിക്കുന്നത്: വിശദീകരണവുമായി കാന്തപുരം

'കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരായ പിണറായിയുടെ വാക്കുകൾ എത്ര തിരഞ്ഞിട്ടും കിട്ടുന്നില്ല'; ഫേസ്ബുക്ക് കുറിപ്പുമായി രാജു പി. നായർ

'കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരായ പിണറായിയുടെ വാക്കുകൾ എത്ര തിരഞ്ഞിട്ടും കിട്ടുന്നില്ല'; ഫേസ്ബുക്ക് കുറിപ്പുമായി രാജു പി. നായർ

പേരുവിവരങ്ങൾ ലഭ്യമായാൽ ബോർഡ്-കോർപ്പറേഷൻ പദവികളിലേക്ക് ഉടൻ നിയമനം: മുഖ്യമന്ത്രി വി.ഡി. സതീശൻ

പേരുവിവരങ്ങൾ ലഭ്യമായാൽ ബോർഡ്-കോർപ്പറേഷൻ പദവികളിലേക്ക് ഉടൻ നിയമനം: മുഖ്യമന്ത്രി വി.ഡി. സതീശൻ

'സ്വന്തം വസതിക്ക് മുന്നിൽ ഒരിക്കലും പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിട്ടില്ല'; പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് പിണറായി വിജയൻ

'സ്വന്തം വസതിക്ക് മുന്നിൽ ഒരിക്കലും പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിട്ടില്ല'; പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് പിണറായി വിജയൻ

വെള്ളാപ്പള്ളിയെ മുൻപ് ഈഴവരുടെ ഈശ്വരനെന്ന് വിശേഷിപ്പിച്ചിരുന്നു, ഇത്രയും ക്രൂരനാണെന്ന് അന്ന് തിരിച്ചറിഞ്ഞില്ല: ഗോകുലം ഗോപാലൻ

വെള്ളാപ്പള്ളിയെ മുൻപ് ഈഴവരുടെ ഈശ്വരനെന്ന് വിശേഷിപ്പിച്ചിരുന്നു, ഇത്രയും ക്രൂരനാണെന്ന് അന്ന് തിരിച്ചറിഞ്ഞില്ല: ഗോകുലം ഗോപാലൻ

Comments

Add a Comment

Our Channels

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷം: എസ്.എഫ്.ഐ നേതാക്കളെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പോലീസ്; ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് | Malayali Media