കൊച്ചി: സമസ്ത എ.പി വിഭാഗം ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുലർത്തുന്ന നിശബ്ദതയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാജു പി. നായർ രംഗത്ത്. കാന്തപുരത്തിന്റെ വാക്കുകൾക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ യാതൊരു പ്രസ്താവനയും എത്ര തിരഞ്ഞിട്ടും കണ്ടെത്താൻ സാധിച്ചില്ലെന്നും മെറ്റ എ.ഐയോട് അന്വേഷിച്ചിട്ടുപോലും കിട്ടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പണ്ട് ചിലർ ബോഡി വേസ്റ്റ് കൊണ്ടുനടക്കുകയാണെന്ന് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചത് താൻ എത്ര തിരഞ്ഞിട്ടും കാണാൻ സാധിക്കുന്നില്ലെന്ന് രാജു പി. നായർ ഫേസ്ബുക്കിൽ കുറിച്ചു. മെറ്റ എ.ഐയോട് ചോദിച്ചിട്ടും ഇത്തരമൊരു പ്രതികരണം ലഭ്യമായില്ല. താൻ കാണാത്തതുകൊണ്ടാണോ അതോ കടുവയ്ക്ക് പനി പിടിച്ച അവസ്ഥയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. ഈ കുറിപ്പ് പങ്കുവെക്കുന്ന സമയത്തിന് മുൻപായി പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രതികരണം വന്നിട്ടുണ്ടെങ്കിൽ പോസ്റ്റ് പിൻവലിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.





