തിരുവനന്തപുരം: സ്വന്തം വാട്‌സ്ആപ്പ് അക്കൗണ്ടിലൂടെ അശ്ലീല വീഡിയോ സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിക്ക് സർവീസിൽ നിന്ന് സസ്‌പെൻഷൻ. കേരള പോലീസിന്റെ അടൂർ മൂന്നാം നമ്പർ ബറ്റാലിയനിലെ ഉദ്യോഗസ്ഥനായ സഞ്ജു കൃഷ്ണൻ വി.ക്ക് എതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. പെരുമാറ്റദൂഷ്യം കാണിക്കൽ, സേനയുടെ സൽപ്പേരിന് കോട്ടം വരുത്തൽ, ഗുരുതരമായ അച്ചടക്കലംഘനം എന്നിവ തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡർ വിങ്ങിനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
വാട്‌സ്ആപ്പിൽ അശ്ലീല ദൃശ്യം സ്റ്റാറ്റസായി പങ്കുവെച്ചു; പോലീസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിക്ക് സസ്‌പെൻഷൻ
03 Sept 202621 views 3 min read

Advertisement
Tags:#kerala police#whatsapp case
Advertisement
Related News

വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; ശക്തമായ പ്രതിഷേധവുമായി കെയുഡബ്ല്യുജെ

കാന്തപുരത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ മുസ്ലിം ലീഗിനുള്ളിൽ കടുത്ത അതൃപ്തി; പ്രസ്താവന തിരിച്ചടിയായേക്കുമെന്ന് ആശങ്ക

സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യത; രാത്രി 7 മുതൽ 12 വരെയുള്ള സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടേക്കാം

പിണറായി വിജയന്റെ വീടിന് മുന്നിലെ പോലീസ് ജീപ്പ് ഒഴിവാക്കി; സുരക്ഷാ ഉദ്യോഗസ്ഥർക്കായി പുതിയ ഷെൽട്ടർ നിർമ്മിക്കുന്നു
