:
തിരുവനന്തപുരം: ശബരിമല അയ്യപ്പസ്വാമിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സംസാരിച്ചെന്നാരോപിച്ച് എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സണ്ണി എം. കപിക്കാടിനെതിരെ പോലീസിൽ പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി സമർപ്പിച്ചത്. തിരൂർ മലയാളം സർവകലാശാലയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ സണ്ണി എം. കപിക്കാട് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളാണ് പരാതിക്കിടയാക്കിയത്.
നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ സണ്ണി എം. കപിക്കാട് പരസ്യമായി മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തരമായി ഇടപെടണമെന്നും, സർക്കാരിന്റെ ഭാഗത്തുനിന്ന് ഇയാൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാവണമെന്നും കൊട്ടാരം നിർദ്ദേശിച്ചു.





